പാകിസ്താനിൽ നിന്നും പൗരത്വം തേടി ഇന്ത്യയിലേക്ക് ഹിന്ദു മതവിഭാഗത്തിൽ പെട്ട ഇരുന്നൂറോളംപേർ

പാകിസ്താനിൽ നിന്നും പൗരത്വം തേടി ഇന്ത്യയിലേക്ക് ഹിന്ദു മതവിഭാഗത്തിൽ പെട്ട ഇരുന്നൂറോളംപേർ എത്തിയത് ഇന്ത്യൻ സുരക്ഷാ വിഭാഗത്തിനും അധികാരികൾക്കും ആശങ്കയുണ്ടാക്കുന്നു
തങ്ങളുടെ സകല സമ്പാദ്യവും ചുമലുകളിലേറ്റി കാൽനടയായാണ് ഇവർ അട്ടാരി-വാഗാ അതിർത്തി വഴി ഇന്ത്യയിലേക്ക് എത്തിയത് .. അതുകൊണ്ടുതന്നെ ഇന്ത്യയിൽ പൗരത്വ നിയമ ഭേദഗതി പാസായ സാഹചര്യത്തിൽ ഇവർ ഇന്ത്യൻ പൗരത്വം തേടിയാണോ ഇന്ത്യയിലേക്ക് എത്തിയതെന്നാണ് അധികാരികൾ സംശയിക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബർ പകുതിയോടെ ഇവർ ഇന്ത്യയിലേക്ക് എത്താൻ തുടങ്ങിയതാണ് . ഇന്ത്യയിലേക്ക് എത്തിച്ചേർന്ന ഇവർ പൗരത്വം ആവശ്യപ്പെടുമോ എന്ന കാര്യത്തിൽ അധികാരികൾക്ക് യാതൊരു തീർച്ചയുമില്ല
.ഇക്കാര്യത്തെക്കുറിച്ച് യാതൊന്നും ഇവർ തുറന്നുപറഞ്ഞിട്ടില്ലെന്നതും സുരക്ഷാ ഏജൻസികളുടെ ആശങ്ക വർദ്ധിപ്പിക്കുന്നു . ഇവരെ ക്രമാനുഗതമായ രീതിയിൽ പാകിസ്ഥാൻ തന്നെയാണോ ഇന്ത്യയിലേക്ക് അയക്കുന്നതെന്നും സുരക്ഷാ വിഭാഗങ്ങൾ സംശയിക്കുന്നുണ്ട്.
വലിയ ലഗേജുകളും താങ്ങിയാണ് ഇവർ ഇന്ത്യയിലേക്ക് എത്തിയതെന്ന വസ്തുതയും സംശയത്തിന് ആക്കം കൂട്ടുന്നുണ്ട്. ഇത് സാധാരണ വിനോദ സഞ്ചാരികളുടെ രീതിയല്ല. സന്ദർശന വിസ വഴിയാണ് ഇവർ നിലവിൽ ഇന്ത്യയിൽ കഴിയുന്നത്. ഈ വിസകൾ കാലഹരണപ്പെട്ടാൽ മാത്രമാണ് ഇവർ ഇന്ത്യയിൽ നിന്നും പൗരത്വം ആവശ്യപ്പെടുമോ ഇല്ലയോ എന്ന് പറയാൻ സാധിക്കുകയുള്ളൂ എന്നും സുരക്ഷാ ഏജൻസികൾ പറയുന്നു.പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചർച്ചകൾ ഇന്ത്യയിൽ ആരംഭിച്ചപ്പോൾ മുതൽ തന്നെ ഇവർ പൗരത്വത്തിനായി അപേക്ഷിച്ചിരുന്നുവെന്നും അധികാരികൾ സംശയിക്കുന്നുണ്ട്.
അതെ സമയം ഇന്ത്യയിലെ പൗരത്വം തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് പാകിസ്താനിലെ ഹിന്ദുക്കള്‍ പറഞ്ഞിരുന്നു . പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്‌ളാദേശ് എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കള്‍, സിഖുക്കാര്‍, പാഴ്‌സി, ജെയിന്‍, ബുദ്ധിസ്റ്റുകള്‍, ക്രൈസ്തവര്‍ എന്നിവര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതില്‍ ഉള്ള പ്രതിഷേധമായാണ് പാകിസ്താനിലെ ഹിന്ദുക്കൾ ഈ നിലപാട് എടുത്തിരുന്നത്
എന്നാൽ സി.എ.എ ഇന്ത്യ പാസാക്കിയത് പാകിസ്ഥാനിലെ സിഖുകാരെയും ഹിന്ദുക്കളെയും ഇന്ത്യയിൽ പൗരത്വം തേടാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ മുസ്ലിം ലീഗ് നവാസിന്റെ ദേശീയ അസംബ്ലിയിലെ ഹിന്ദു അംഗം ഖീൽ ദാസ് ഖോഹിസ്ഥാനി പറഞ്ഞു
https://www.facebook.com/Malayalivartha


























