വധഭീഷണിയെ തുടര്‍ന്ന് അണ്ണാ ഹസാരെയുടെ സുരക്ഷ ശക്തമാക്കി

ഫേസ്ബുക്കിലൂടെ അണ്ണാ ഹസാരേയ്ക്ക് നേരെ വധഭീഷണി ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി. കനേഡിയയില്‍ താമസിക്കുന്ന ഒരു വിദേശ ഇന്ത്യക്കാരനാണ് ഹസാരെയെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. ഇതേ തുടര്‍ന്ന് മഹാരാഷ്ട്ര ഗവണ്‍മെന്റ് ഹസാരെയുടെ അഹ്മദ്‌നഗര്‍ ജില്ലയിലെ റലേഗന്‍ സിദ്ധിയിലുള്ള വീടിനും ഓഫീസിനും പുറത്തെ സുരക്ഷ കൂടുതല്‍ ശക്തമാക്കി.
ഹസാരെയുടെ വീടിനും ഓഫീസിനും പുറത്ത് മെറ്റല്‍ ഡിറ്റക്ടറുകള്‍ സ്ഥാപിക്കുകയും അദ്ദേഹത്തിന്റെ ഇസഡ് കാറ്റഗറി സുരക്ഷാ സംഘത്തിലേക്ക് നാല് പൊലീസുകാരെ കൂടി ചേര്‍ക്കുകയും ചെയ്തു. യുക്തിവാദിയായ നരേന്ദ്ര ദബ്‌ഹോല്‍ക്കറിന്റേയും സി.പി.ഐ നേതാവ് ഗോവിന്ദ് പന്‍സാരെയുടെയും കൊലപാതകങ്ങള്‍ ഇതു വരെ തെളിയിക്കാനാകാത്ത സ്ഥിതിക്ക് വീണ്ടുമൊരു ഭാഗ്യപരീക്ഷണത്തിന് തങ്ങള്‍ തയ്യാറല്ലെന്നാണ് സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ഫെബ്രവരി 24,? 25 തീയതികളിലാണ് ഭീഷണി പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. ഹസാരെയുടെ സഹായിയായ അശോക് ഗൗതത്തിന്റെ ഫേസ്ബുക്ക് പേജിലാണ് ആദ്യ സന്ദേശം കണ്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























