നിർഭയ കേസ്; അക്ഷയ് താക്കൂര്‍ രാഷ്ട്രപതിക്ക് ദയാഹർജി നൽകി

ദില്ലി കൂട്ടബലാത്സംഗ കേസിലെ കുറ്റവാളി അക്ഷയ് താക്കൂര്‍ പ്രസിഡന്റിന് ദയാഹര്‍ജി സമർപ്പിച്ചു. വിനയ് ശര്‍മ്മ ദയാഹര്‍ജി നൽകിയതിന് പിന്നാലെയാണ് അക്ഷയ് ദയാ ഹർജി നൽകിയിരിയ്ക്കുന്നത്. ഈ ദയാഹര്‍ജി ഇന്ന് രാഷ്ട്പതി തള്ളി. ഇതോടെ മൂന്നാമത്തെ കുറ്റവാളിയായ അക്ഷയ് താക്കൂര്‍ രാഷ്ട്പതിയെ സമീപിച്ചിരിക്കുകയാണ് . നേരത്തെ മുകേഷ് സിങിന്റെ ദയാഹര്‍ജിയും രാഷ്ട്പതി തള്ളുകയുണ്ടായി.
ദയാഹര്‍ജി തള്ളിയാൽ 14 ദിവസം കഴിഞ്ഞ് മാത്രമേ പ്രതികളെ തൂക്കിലേറ്റാൻ സാധിക്കുകയുള്ളൂ. വിനയ് ശര്‍മ്മ ദയാഹര്‍ജി നൽകിയ സാഹചര്യത്തിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ നാല് പേരെയും തൂക്കിലേറ്റുന്നത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ദില്ലി പാട്യാല ഹൗസ് കോടതി നിര്‍ത്തി വയ്ക്കുകയും ചെയ്തു. കുറ്റവാളികൾക്ക് സാധ്യമായ എല്ലാ നിയമപരമായ അവകാശങ്ങളും പ്രതികൾക്ക് തേടാമെന്നും അതിന് ശേഷമേ ശിക്ഷാവിധി നടപ്പിലാക്കൂ എന്നും കോടതി വ്യക്തമാക്കി . വിനയ് ശര്‍മ്മ നല്‍കിയ ഹര്‍ജിയിലാണ് ദില്ലി പട്യാല കോടതിയുടെ നടപടി വന്നിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി സുപ്രീംകോടതി നേരത്തെ തള്ളുകയും ചെയ്തു . കുറ്റകൃത്യം നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന പവന്‍ഗുപ്തയുടെ വാദം കോടതി നിരസിച്ചു. ശേഷമാണ് ഹര്‍ജി തള്ളിയത്.
https://www.facebook.com/Malayalivartha