പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുo; ഈ കാര്യം പഠിക്കാന്‍ പുതിയ സമിതിയെ രൂപികരിക്കും

ബജറ്റിൽ പറഞ്ഞ നിർണായകമായ കാര്യം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതാണ്. ഈ കാര്യമാ കേന്ദ്രസര്‍ക്കാര്‍ കാര്യമായി തന്നെ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു . പെണ്‍കുട്ടികള്‍ക്കിടയിൽ വിദ്യാഭ്യാസ നിലവാരത്തില്‍ വലിയ മാറ്റമുണ്ട്. അതുകൊണ്ട് അതിനാല്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ കൂടുതല്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയാവുന്ന പ്രായം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും ധനമന്ത്രി പറഞ്ഞു . മാതൃമരണ നിരക്ക് കുറച്ചുകൊണ്ടുവരേണ്ടത് അത്യാവശ്യ കാര്യമാണെന്നും അവർ പറഞ്ഞു.
1978-ലാണ് ഏറ്റവുമൊടുവില്‍ കേന്ദ്രസര്‍ക്കാര്‍ വിവാഹപ്രായം ഉയര്‍ത്തിയത്. 15-ല്‍ നിന്ന് 18 ആക്കിയാണ് ഉയര്‍ത്തിയത്. പെണ്‍കുട്ടികള്‍ കൂടുതല്‍ പഠിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന സാഹചര്യത്തില്‍ വിവാഹം ഇതിനൊരു തടസ്സമോ, അമ്മയാവുന്നത് ഇതിന് ബുദ്ധിമുട്ടോ ആകാതിരിക്കാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തുന്നത് പഠിക്കാന്‍ ഒരു സമിതിയെ (Task Force) നിയോഗിക്കുമെന്നും പറയുന്നു .
https://www.facebook.com/Malayalivartha