ആണ്‍കുട്ടികളോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച സ്വകാര്യ ബാങ്ക് മാനേജറെ പോലീസ് അറസ്റ്റ് ചെയ്തു; മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവ;. പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയാണ് അമര്‍ജീത് സിങ് എന്നയാള്‍ മര്‍ദ്ദിക്കുകയും ശകാരിക്കുകയും ചെയ്തത്

വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റലിന് പുറത്തെത്തിയ ആണ്‍ സുഹൃത്തുക്കളുമായി എംബിഎ വിദ്യാര്‍ഥിനികള്‍ സംസാരിക്കുകയായിരുന്നു. ഇതിനിടയിലാണ് അമര്‍ജീത് സിങ് എത്തിയത്. ശകാരവര്‍ഷം നടത്തിയ ശേഷം വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഹോസ്റ്റലിനകത്തേക്ക് കടന്നും മര്‍ദ്ദിച്ചു. ആണ്‍കുട്ടികളുമായും തര്‍ക്കമുണ്ടായി.
ഇയാള്‍ സ്ഥിരമായി തങ്ങളെ വീക്ഷിച്ച്‌ക്കൊണ്ട് നടക്കാറുണ്ടെന്നും റോഡിലൂടെ നടക്കുമ്പോഴും മറ്റും തുറിച്ച് നോക്കാറുണ്ടെന്നും ഒരു വിദ്യാര്‍ഥിനി പറഞ്ഞു. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപത്താണ് അമര്‍ജീത് സിങും താമസിക്കുന്നത്. ആണ്‍സുഹൃത്തുക്കള്‍ ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളുമായി സംസാരിക്കുന്നത് ഇയാളെ അരോസരപ്പെടുത്തിയിരുന്നതായി ഒരു സമീപവാസി പറഞ്ഞു.നിരന്തരമായി ഇയാളുടെ സദാചാര പൊലീസിങ് തങ്ങൾക്കു നേരെ ഉണ്ടാവാറുണ്ടെന്നു പെൺകുട്ടികൾ പറയുന്നു. വിവിധ വകുപ്പുകള്‍ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് മധ്യപ്രദേശ് പോലീസ് അറിയിച്ചു.വെള്ളിയാഴ്ച വൈകുന്നേരാമായിരുന്നു സംഭവം. ഹോസ്റ്റലിന് പുറത്തെത്തിയ ആണ്‍ സുഹൃത്തുക്കളുമായി എംബിഎ വിദ്യാര്‍ഥിനികള്‍ സംസാരിചു നിൽക്കുമ്പോഴാണ് അസഹിഷ്ണുത പ്രകടിപ്പിച്ചു കൊണ്ട് ഇയാൾ എത്തിയത് എന്നാണ് പെൺകുട്ടികൾ പറയുന്നത്. . ശകാരവര്‍ഷം നടത്തിയ ശേഷം വിദ്യാര്‍ഥിനികളെ അകാരണമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന് ഹോസ്റ്റലിനകത്തേക്ക് കടന്നും മര്‍ദ്ദിച്ചു. ആണ്‍കുട്ടികളുമായും തര്‍ക്കമുണ്ടായി.
ജനാധിപത്യ രാജ്യമായ നമ്മുടെ ഭാരതത്തിൽ, സംസ്ക്കാരികവും, വിദ്യാഭ്യാസപരവുമായി വളരെയേറെ ഉന്നതിയിൽ നിന്നിട്ടും, നമ്മുടെ പൊതു ജീവിതത്തിലും ഈ സദാചാര ഗുണ്ടായിസം പടർന്നു കയറുന്നത് അപകടനമാണ് എന്നുതിരിച്ചറിയേണ്ടതുണ്ട്.
https://www.facebook.com/Malayalivartha