ക്ലോസറ്റിൽ വീണ താക്കോലെടുക്കാൻ ശ്രമിച്ചപ്പോൾ കയ്യിൽ തടഞ്ഞത് മറ്റൊന്ന്; എന്നാൽ അതെടുക്കാൻ ശ്രമിക്കുന്നതിനിടെ കൈ കുടുങ്ങി; യുവാവ് അകപ്പെട്ടത് മണിക്കൂറുകൾ; ഒടുവിൽ രക്ഷപ്പെട്ടത് ഇങ്ങനെ

പെട്രോള്‍ പമ്പിലെ ക്ലോസറ്റില്‍ കൈ അകപ്പെട്ട് യുവാവ്. ശുചിമുറിക്കകത്ത് കൈ കുടുങ്ങിയത് ഒന്നര മണിക്കൂര്‍ ആയിരുന്നു. ക്ലോസറ്റിനുള്ളില്‍ വീണ കാറിന്‍റെ താക്കോലെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ഇങ്ങനെ സംഭവിച്ചത്. 29കാരനായ തഞ്ചാവൂര്‍ സ്വദേശിയുടെ കൈയായിരുന്നു ക്ലോസറ്റില്‍ കുടുങ്ങിയത്. രാവിലെ അഞ്ചു മണിക്ക് മധുര ബൈപ്പാസിന് സമീപമുള്ള പെട്രോള്‍ പമ്പിന്‍റെ ശുചിമുറിയിലായിരുന്നു ഈ സംഭവം നടന്നത്. യാത്രക്കാരെ ഇറക്കിയതിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ടാക്സി ഡ്രൈവർ. ശുചിമുറിയില്‍ നിന്നും പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോൾ കയ്യില്‍ സൂക്ഷിച്ച കാറിന്‍റെ താക്കോല്‍ ക്ലോസറ്റില്‍ വീഴുകയും ചെയ്തു.
എന്നാൽ താക്കോലെടുക്കാനായി ക്ലോസറ്റിലേക്ക് കൈ കടത്തിയതും താക്കോല്‍ കിട്ടിയില്ല. പകരം മുമ്പ് അതില്‍ വീണു പോയ മൊബൈല്‍ ഫോണ്‍ ഇയാളുടെ കയ്യില്‍ തടയുകയായിരുന്നു. തുടര്‍ന്ന് കൈ ക്ലോസറ്റിനുള്ളിലേക്ക് കൂടുതല്‍ കടത്തിയപ്പോള്‍ കൈ കുടുങ്ങുകയും ചെയ്തു. സഹായത്തിനായി ഇയാള്‍ നിലവിളിച്ചു. പക്ഷേ ആരും കേട്ടില്ല. ഇതിനിടയിൽ കാല് ഉപയോഗിച്ച് വാതില്‍ തുറന്ന ഇയാള്‍ മറ്റാരെങ്കിലും വരുന്നത് വരെ കാത്തിരിക്കുകയായിരുന്നു . 5.20ഓടെ ഒരു ജീവനക്കാരന്‍ എത്തി അഗ്നിശമന സേനയെ വിവരമറിയിക്കുകയും ചെയ്തു. പിന്നീട് ഒരു മണിക്കൂര്‍ നീണ്ട പരിശ്രത്തിനൊടുവില്‍ ഇയാളുടെ കൈ പുറത്തെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha