സാനിറ്റൈസര്‍ നിര്‍മാണത്തിന് മദ്യ ഫാക്ടറികള്‍ക്ക് അനുമതി നല്കി രാജസ്ഥാന്‍ സര്‍ക്കാര്‍

കൊറോണ വൈറസിനെതിരെയുള്ള പ്രധാന പ്രതിരോധ മാര്‍ഗമായ കൈകഴുകലിനുള്ള സാനിറ്റൈസര്‍ നിര്‍മാണത്തിന് മദ്യ ഫാക്ടറികള്‍ക്ക് അനുമതി നല്കി രാജസ്ഥാന്‍ സര്‍ക്കാര്‍. സംസ്ഥാനത്തെ ഏഴു ജില്ലകളിലുള്ള ഒമ്പത് ഫാക്ടറികള്‍ക്കാണ് അനുമതി. കരിഞ്ചന്ത വില്പന തടയുന്നതിനും ന്യായവിലയ്ക്ക് സാനിറ്റൈസര്‍ എത്തിക്കുന്നതിനും വേണ്ടിയാണിത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗംഗാനഗര്‍ ഷുഗര്‍ മില്‍സിന്റെ അഞ്ചു യൂണിറ്റുകള്‍ക്ക് സാനിറ്റൈസര്‍ നിര്‍മിക്കാന്‍ അടുത്തിടെ സര്‍ക്കാര്‍ അനുമതി നല്കിയിരുന്നു.
ഇതിനു പിന്നാലെയാണു നാലു സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്കിയത്. ജയ്പുര്‍, അല്‍വാര്‍ ജില്ലകളിലാണ് ഈ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യ ബാച്ചായി 180 എംഎലിന്റെ 2.70 ലക്ഷം കുപ്പി സാനിറ്റൈസര്‍ നല്കിയെന്നും ഉത്പാദനം ദിവസംതോറും അഞ്ചു ലക്ഷം കുപ്പിയാക്കുമെന്നും ഗംഗാറാം ഷുഗര്‍ മില്‍സ് ഡയറക്ടര്‍ പൃഥ്വിരാജ് പറഞ്ഞു.
"
https://www.facebook.com/Malayalivartha