ഡല്ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ വിദ്യാര്ഥി അറസ്റ്റില്

ഡല്ഹി കലാപവുമായി ബന്ധപ്പെട്ട് ജാമിയ മില്ലിയ വിദ്യാര്ഥി അറസ്റ്റില്. പിഎച്ച്ഡി വിദ്യാര്ഥിയായ മീരാന് ഹൈദറാണ് അറസ്റ്റിലായത്. ഡല്ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില് പങ്കുണ്ടെന്നാരോപിച്ചാണു മീരാനെ പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്പ്രദേശില്നിന്നു ഗുണ്ടകളെ സംഘടിപ്പിക്കാനും അക്രമം നടത്താനുദ്ദേശിക്കുന്ന പ്രദേശങ്ങള് അറിയിക്കാനും മീരാന് വാട്ട്സ്ആപ്പ് ഉപയോഗിച്ചുവെന്നാണ് കേസ്.
ആര്ജെഡി യൂത്ത് വിംഗ് ഡല്ഹി യൂണിറ്റ് പ്രസിഡന്റാണ് മീരാന്. മീരാനെ മോചിപ്പിക്കണമെന്ന് ആര്ജെഡി ആവശ്യപ്പെട്ടു. പോലീസ് ജനങ്ങളോട് സൗഹാര്ദപരമായി പെരുമാറണമെന്നും ഭയപ്പെടുത്തരുതെന്നും ആര്ജെഡി അഭ്യര്ഥിച്ചു. ഫെബ്രുവരിയില് ഡല്ഹിയില് നടന്ന കലാപത്തില് 53 പേര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. നിരവധി പേര്ക്ക് പരിക്കേല്ക്കുകയും വീടുകളും സ്ഥാപനങ്ങളും അഗ്നിക്കിരയാക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha