ഒരു രോഗിക്ക് 25,000 ചിലവ്; കൊറോണ കാലത്തെ കടുത്ത സാമ്പത്തീക ഞെരുക്കത്തിലും; എല്ലാവര്‍ക്കും സൗജന്യ ചികിത്സ നല്‍കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ അവഗണിക്കരുത്.

ഏറെ സാമ്പത്തീക ബുദ്ധിമുട്ടുണ്ടെങ്കില്‍ തന്നെയും ആര്‍ക്കും ഒരു കുവും വരുത്താതിരിക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് യാധാര്‍ത്ഥ്യമാണ്. വസ്തുത പറഞ്ഞാല്‍ കൊറോണ ബാധിതരെ ചികിത്സിക്കാന്‍ സര്‍ക്കാരിന് വേണ്ടിവരുന്നത് കോടികളാണ്. സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
രോഗം സ്ഥിരീകരിച്ച് നിരീക്ഷണത്തിലുള്ള ഒരാള്‍ക്ക് ദിവസം 20,000 രൂപമുതല്‍ 25,000 രൂപവരെ സര്‍ക്കാരിന് ചെലവ് വരുന്നുണ്ട്. ഇനി രോഗം മൂര്‍ച്ഛിച്ചവരെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റുകയും വെന്റിലേറ്റര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കുകയും വേണ്ടിവന്നാല്‍ ഇത് അരലക്ഷം കടക്കും. കോവിഡിനൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരാണെങ്കില്‍ അതിനുള്ള മരുന്നും ചികിത്സച്ചെലവും വേറെ.
ശ്രവപരിശോധനക്ക് നല്‍കേണ്ടത് 4500 രൂപയാണ്. രോഗം സംശയിക്കുന്നവരുടെ ശ്രവപരിശോധനയ്ക്ക് 4500 രൂപവരെ. പരിശോധനാ കിറ്റിന് മാത്രം 3000 രൂപ. ആംബുലന്‍സ്. രോഗമുണ്ടെന്ന് കണ്ടെത്തിയാല്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിക്കുന്നതും സര്‍ക്കാര്‍ ചെലവിലാണ്. ആന്റീബയോട്ടിക്കുകള്‍. രോഗലക്ഷണങ്ങള്‍ക്ക് നല്‍കുന്ന ആന്റീബയോട്ടിക്കുകളുടെ വീര്യം കൂടുന്നതിനനുസരിച്ച് വിലയും കൂടും.
ആയിരം രൂപയോ അതിനുമുകളിലോ പൊതുവിപണിയില്‍ വിലവരുന്ന ആന്റീബയോട്ടിക്കുകളാണ് പലര്‍ക്കും നല്‍കേണ്ടിവരുന്നത്. മുറിവാടകയടക്കമുള്ള ചെലവ് കണക്കാക്കിയാല്‍ ചെലവ് ഇനിയുമേറും. രോഗം മൂര്‍ച്ഛിക്കുന്നവരെ വെന്റിലേറ്റര്‍ സൗകര്യമുള്ള ഐ.സി.യു.വിലേക്ക് മാറ്റുന്നത്. മുഴുവന്‍ സംവിധാനങ്ങളുമുള്ള വെന്റിലേറ്റര്‍ ഉപയോഗത്തിന് ദിവസം 20,000-25,000 രൂപവരെ ചില സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്നുണ്ട്.
ഐ.സി.യു.വില്‍ നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരും മറ്റും ഉപയോഗിക്കുന്ന സുരക്ഷാ (പി.പി.ഇ.) കിറ്റിന് 600 മുതല്‍ 1000 രൂപവരെയാണ് വില. നാലു മണിക്കൂര്‍ ഇടവേളയില്‍ ഈ സുരക്ഷാവസ്ത്രങ്ങള്‍ ഊരി മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് നശിപ്പിച്ചുകളയണം. രോഗികളുടെയും ജീവനക്കാരുടെയും എണ്ണമനുസരിച്ച് 200 കിറ്റെങ്കിലും ഐ.സി.യു.വില്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
https://www.facebook.com/Malayalivartha