കോറോണ രാജ്യത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഗോമൂത്രത്തിന് വലിയ ഡിമാന്‍ഡ്; ദിവസവും കുറഞ്ഞത് 6,000 ലിറ്ററോളം ഗോമൂത്രം വില്‍പന നടക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ കണക്കുകള്‍

പ്രത്യേകിച്ച് മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ലാത്ത കോറോണ വൈറസ് മഹാമാരിയെ ചെറുക്കാന്‍ ഗോമൂത്രം നല്ലതാണെന്ന വിശ്വാസമാണ് വില്പന കൂടാന്‍ കാരണം.സംഭവത്തിന് ഇത്രയധികം ഡിമാന്‍ഡ് ഉള്ളത് ഗുജറാത്തിലാണ്. കോറോണ യുടെ പ്രതിരോധത്തിനും, രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഗോമൂത്രം നല്ലതാണെന്ന വിശ്വാസമാണ് ഇതിന്റെയെല്ലാം അടിസ്ഥാനം.
ദിവസവും കുറഞ്ഞത് 6,000 ലിറ്ററോളം ഗോമൂത്രം വില്‍പന നടക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ കാമധേനു ആയോഗിന്റെ കണക്കുകള്‍. ഡല്‍ഹിയില്‍ അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്രം രോഗപ്രതിരോധശേഷിയ്ക്ക് ഉത്തമമാണെന്ന് പ്രചാരണം നടത്താന്‍ വേണ്ടി കഴിഞ്ഞമാസം ഒരു ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു.
മാത്രമല്ല പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഗോമൂത്രം സേവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുകയും ചെയ്തിരുന്നു.ദഹനപ്രക്രീയയ്ക്ക് ഗോമൂത്രം നല്ലതാണെന്നും, ബാക്ടീരിയകളെ നശിപ്പിക്കുമെന്നും കൂടാതെ കോറോണ വൈറസി നെ ചെറുക്കാന്‍ ഇതിന് ശേഷിയുണ്ടെന്നും രാഷ്ട്രീയ കാമധേനു ആയോഗ് അവകാശമുന്നിയിക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഡല്‍ഹിയില്‍ അഖില ഭാരത ഹിന്ദു മഹാസഭ ഗോമൂത്ര പാര്‍ട്ടി സംഘടിപ്പിച്ചിരുന്നു. ഗോമൂത്രം രോഗപ്രതിരോധത്തിന് ഉത്തമമാണെന്ന പ്രചാരണം നടത്താന്‍ വേണ്ടിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ ഗോമൂത്രം സേവിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നത് നവമാധ്യമങ്ങളില്‍ തരംഗമാകുകയും ചെയ്തിരുന്നു.
കോവിഡ് 19 വ്യാപനത്തെ തടയാൻ വെസ്റ്റ് ബംഗാളിൽ ഗോമൂത്ര പാർട്ടി നൽകിയ ബിജെപി നേതാവ് അറസ്റ്റിൽ. ഇതിനെ തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥൻ അസുഖബാധിതനായതാണ് അറസ്റ്റിന് കാരണം. നോര്‍ത്ത് കൊല്‍ക്കത്തയിലെ ജൊരസാഖോ മേഖലയിലെ ബിജെപി നേതാവ് നാരായണ്‍ ചാറ്റര്‍ജിയെയാണ് പൊലീസ് പിടികൂടിയത്.
യൂണിഫോമിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഗോശാലയ്ക്ക് സമീപം ജോലി ചെയ്തിരുന്ന ഇദ്ദേഹത്തിന് ബിജെപി നേതാവ് ഗോമൂത്രം നല്‍കുകയായിരുന്നു. പിന്നാലെ ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഗോമൂത്രം കുടിച്ചാൽ പ്രതിരോധശേഷി വര്‍ദ്ധിക്കുമെന്ന് പറഞ്ഞാണ് നൽകിയത്.
എന്നാല്‍ അറസ്റ്റിന് എതിരെ ബിജെപി നേതൃത്വം രംഗത്ത് വന്നു. ചാറ്റര്‍ജി ഗോമൂത്രം വിതരണം ചെയ്തു, പക്ഷേ ആളുകളെ പറ്റിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ വാദം. ' ഗോമൂത്രമാണെന്ന് പറഞ്ഞാണ് അദ്ദേഹം വിതരണം നടത്തിയത്. അത് ആരോഗ്യത്തിന് ഹാനികരമാണെന്നോ നല്ലതാണെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല. ഒരു കാര്യവുമില്ലാതെ പൊലീസിന് അദ്ദേഹത്തെ എങ്ങനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കും? ബിജെപി ജനറല്‍ സെക്രട്ടറി സത്യേന്ദ്ര ബസു ചോദിച്ചു. ഗോമൂത്രം കുടിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ലെന്ന് ബിജെപി ബംഗാള്‍ സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും വാദിച്ചു.
https://www.facebook.com/Malayalivartha