തബ്‌ലിഗിൽ പങ്കെടുത്തവർ ആശുപത്രിയിലും അലമ്പുണ്ടാക്കുന്നു; സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ ആശുപത്രിയില്‍ നഴ്സുമാരെ ആക്രമിച്ചതായും അശ്ലീലമായി പെരുമാറിയതായും ആരോപണം

വിലക്ക് ലംഘിച്ച് നിസാമുദ്ദീനിലെ മര്‍ക്കസില്‍ സംഘടിപ്പിച്ച തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പൗരത്വ ഭേദഗതിക്കെതിരായ ഷഹീന്‍ബാഗിലെ സമരത്തിലും പങ്കുചേര്‍ന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് 24 ന് മുന്‍പ് തബ്ലീഗില്‍ പങ്കെടുത്ത പത്തിലധികം ആളുകള്‍ ഷഹീന്‍ബാഗില്‍ സമരത്തില്‍ പങ്കുചേര്‍ത്തു. ഇത് സംബന്ധിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഏറെ ആശങ്ക പെടുത്തുന്ന വാർത്ത തന്നെയാണ് ഇത് അതിനു പുറമെയാണ് ഇപ്പോൾ ഡഹിയില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ ആശുപത്രിയില്‍ നഴ്സുമാരെ ആക്രമിച്ചതായും അശ്ലീലമായി പെരുമാറിയതായും ആരോപണം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ആശുപത്രി അധികൃതരാണ് പൊലീസിന് നല്‍കിയത്. പരാതിയെത്തുടര്‍ന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കുറ്റാരോപിതര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഗാസിയാബാദിലെ എം.എം.ജി ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന തബ്‌ലീഗ് അംഗങ്ങള്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. 'അവര്‍ നിയമം പാലിക്കുകയില്ല, ഉത്തരവ് സ്വീകരിക്കുകയുമില്ല. അവര്‍ മനുഷ്യരാശിയുടെ ശത്രുക്കളാണ്, നഴ്സുമാരോട് ചെയ്തത് ഗുരുതരമായ കുറ്റമാണ്. ഞങ്ങള്‍ അവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം നടപ്പാക്കുന്നു'- യോഗി ആദിത്യനാഥ് പറഞ്ഞു.
'തബ്‌ലീഗ് അംഗങ്ങള്‍ വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തി, വാര്‍ഡില്‍ വസ്ത്രമില്ലാതെ കറങ്ങുകയും ബീഡിയും സിഗരറ്റും ആവശ്യപ്പെടുകയും ചെയ്തു'- ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു
.തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആന്ധമാനില്‍ രോഗം സ്ഥിരീകരിച്ച യുവാവ് ഷഹീന്‍ബാഗ് സന്ദര്‍ശിച്ചതായും സമരത്തില്‍ പങ്കെടുത്തതായും വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതല്‍ ആളുകള്‍ ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. സമ്മേളനത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ രോഗം സ്ഥിരീകരിച്ച ചിലരും ഷഹീന്‍ബാഗിലെ സമരത്തില്‍ പങ്കെടുത്തതായാണ് വിവരം.
മതസമ്മേളനത്തില്‍ പങ്കെടുത്തവരുടെ ഷഹീന്‍ബാഗിലെ സന്ദര്‍ശനം സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് വിലയിരുത്തുന്നത്. ഷഹീന്‍ബാഗ് സമരത്തില്‍ പങ്കെടുത്ത ചിലര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഇവരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ഏകദേശം പതിനായിരത്തിലധികം ആളുകളാണ് കൊറോണ വൈറസ് വ്യാപനത്തിനിടയിലും ഷഹീന്‍ബാഗില്‍ നടത്തിയ സമരത്തില്‍ പങ്കെടുത്തിരിക്കുന്നത്.
അതേസമയം ആന്ധമാനില്‍ രോഗം സ്ഥിരീകരിച്ച തബ്ലീഗില്‍ പങ്കെടുത്തയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ അധികൃതര്‍ ഇയാളുടെ യാത്രാ വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. അപ്പോഴാണ് ഷഹീന്‍ബാഗ് സന്ദര്‍ശിച്ച വിവരം ഇയാള്‍ വെളിപ്പെടുത്തിയത്.
നിസാമുദ്ദീനില്‍ കഴിഞ്ഞമാസം നടന്ന സമ്മേളനത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് നിരവധി ആളുകള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ആറ് പേര്‍ കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. മാര്‍ച്ച് 31ന് ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദിന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാന്‍ കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടിരുന്നു. തബ്‍ലിഗ് സമ്മേളനവുമായി ബന്ധപ്പെട്ട് 23 സംസ്ഥാനങ്ങളിലും 4 കേന്ദ്ര ഭരണപ്രദേശങ്ങളിലും രോഗബാധ ഭീഷണി നിലനില്‍ക്കുന്നുണ്ട്. രോഗബാധ സാധ്യത ഏറെ കൂടുതലുള്ളതായി കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തിയവരില്‍ 7,688 പേര്‍ ഇന്ത്യക്കാരും 1,306 പേര്‍ വിദേശികളുമാണ്. ഇതില്‍ ഇതുവരെ കണ്ടെത്തിയവരും അവരോട് ഇടപഴകിയവരും ഉള്‍പ്പടെ 9000 പേരുടെ പട്ടികയാണ് കേന്ദ്രം തയ്യാറാക്കിയിരിക്കുന്നത്.നിലവില്‍ രാജ്യത്ത് 2,300 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 56 പേര്‍ മരിച്ചു.
https://www.facebook.com/Malayalivartha