മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം തമിഴ്നാട്ടില്‍ 287 കേസുകള്‍.... തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്, ആകെ കോവിഡ് രോഗികളുടെ എണ്ണം 411 ആയി ഉയര്‍ന്നു, നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്.

തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. വെള്ളിയാഴ്ച സംസ്ഥാനത്ത് പുതുതായി 102 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി തമിഴ്‌നാട് ആരോഗ്യമന്ത്രി സി.വിജയഭാസ്‌കര്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 411 ആയി ഉയര്‍ന്നു. തമിഴ്‌നാട്ടില്‍ ഇതുവരെ 3684 സാംപിളുകള്‍ പരിശോധിച്ചു. ഇതില്‍ 2789 എണ്ണം നെഗറ്റീവാണ്. ഏഴുപേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഹ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്ത 1200 പേരെ ഇതുവരെ സംസ്ഥാനത്തുടനീളം കണ്ടെത്തി പരിശോധന നടത്തിയിട്ടുണ്ടെന്ന് ആരോഗ്യസെക്രട്ടറി വ്യക്തമാക്കി. ഡല്‍ഹി നിസാമുദ്ദീന്‍ മതസമ്മേളനത്തില്‍ തമിഴ്‌നാട്ടില്‍നിന്ന് പങ്കെടുത്ത ഭൂരിഭാഗം പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായത്. വെള്ളിയാഴ്ച സ്ഥിരീകരിച്ചവരില്‍ 100 പേരും മതസമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് തമിഴ്‌നാട് ആരോഗ്യസെക്രട്ടറി ബീല രാജേഷ് പറഞ്ഞു. മതസമ്മേളനത്തില്‍ പങ്കെടുത്ത 1200 പേരെ ഇതുവരെ സംസ്ഥാനത്തുടനീളം കണ്ടെത്തി പരിശോധന നടത്തിയിട്ടുണ്ടെന്നും ആരോഗ്യസെക്രട്ടറി വ്യക്തമാക്കി.
തമിഴ്‌നാട് മുഴുവന്‍ കൊറോണ സാധ്യത മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 309 ആയ സാഹചര്യത്തിലാന്ന് നടപടി. അതേസമയം, കൊവിഡ് രോഗ ലക്ഷണങ്ങളുമായി എത്തുന്നവരുടെ വിവരം അടിയന്തരമായി സര്‍ക്കാരിന് നല്‍കണമെന്ന് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിസാമുദ്ദീന്‍ നിന്ന് മടങ്ങി എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ തമിഴ്‌നാട്ടില്‍ 2500 ന് മുകളില്‍ വരുമെന്നാണ് സര്‍ക്കാര്‍ കണക്ക്. ജില്ലാ പൊലീസ് മേധവിമാരുടെ നേതൃത്വത്തില്‍ ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിസാമുദ്ദീനില്‍ നിന്നെത്തിയ 264 പേര്‍ക്ക് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈ ഫിനിക്സ്സ് മാളിലെ ഒരു ജീവനക്കാരന് കൂടി കൊവീഡ് സ്ഥിരീകരച്ചതോടെ കൊവീിഡ് സ്ഥിരീകരിച്ച ജീവനക്കാരുടെ എണ്ണം നാലായി.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം തമിഴ്നാട്ടില്‍ 287 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച 110 പേര്‍ക്കും വ്യാഴാഴ്ച 75 പേര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. വരും ദിവസങ്ങളിലും തമിഴ്‌നാട്ടില്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്താകമാനം 2301 പേര്‍ക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചു. 56 പേര്‍ മരിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മാത്രം തമിഴ്നാട്ടില്‍ 287 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച 110 പേര്‍ക്കും വ്യാഴാഴ്ച 75 പേര്‍ക്കുമാണ് വൈറസ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ കൊറോണ രോഗികളുടെ എണ്ണം ഏറ്റവും കുറവായിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു തമിഴ്നാട്. തബ്ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയവരാണ് സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായത്.
"
https://www.facebook.com/Malayalivartha