Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊട്ടാരക്കരയിൽ പൊട്ടക്കിണറ്റിനുള്ളിൽ വെൽഡിങ് തൊഴിലാളി മരിച്ച നിലയിൽ...


രാജ്യസഭാ എംപിയും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു


ഊന്നൽ ക്ഷേമത്തിൽ... ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ ബാല​ഗോപാൽ


ജാമ്യം ലഭിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് നിയമസഭയിലെത്തിയില്ല...


സ്വപ്‌നവുമില്ല, പ്രായോഗികതയുമില്ല, ബഡ്ജറ്റ് വെറും തെരെഞ്ഞെടുപ്പ് ഗിമ്മിക്ക്: അതിവേഗപാതയെക്കുറിച്ച് ഒരു വ്യക്തതയുമില്ല; കെ ഫോണ്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം..? കേരള ജനതയെ ഇനി കബളിക്കാന്‍ കഴിയില്ല - രമേശ് ചെന്നിത്തല

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരാള്‍ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി, നിര്‍ദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്ത് നടപടികള്‍ പൂര്‍ത്തിയാക്കി പരാതിക്കാരനെ വിളിച്ചപ്പോള്‍ പോലീസ് ഞെട്ടി....

04 APRIL 2020 09:47 AM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ഒരാള്‍ പുറത്തിറങ്ങി നടക്കുന്നു എന്ന പരാതി കിട്ടിയതോടെ പൊലീസ് പാഞ്ഞെത്തി. നിര്‍ദ്ദേശം ലംഘിച്ച് കറങ്ങിനടന്ന അമ്പത്തൊമ്പതുകാരനെ കസ്റ്റഡിയിലെടുത്തു. നടപടികള്‍ പൂര്‍ത്തിയായ ഉടന്‍ പൊലീസ് പരാതിക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. മറുതലയ്ക്കല്‍ നിന്നുള്ള മറുപടികേട്ട് പൊലീസുകാര്‍ ഞെട്ടിപ്പോയി. അറസ്റ്റിലായ വ്യക്തിയുടെ മകനായിരുന്നു പരാതിക്കാരന്‍. ഡല്‍ഹിയിലാണ് സംഭവം.
ലോക്ക് ഡൗണ്‍ നിയമം പാലിക്കാത്ത അച്ഛനെതിരെ പരാതി നല്‍കി മകന്‍. ദില്ലിയിലെ വസന്ത് വിഹാറിലാണ് 59കാരനായ അച്ഛനെതിരെ മകന്‍ പരാതി നല്‍കിയത്. മകന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. തെക്ക്പടിഞ്ഞാറന്‍ ദില്ലിയിലെ വസന്ത് വിഹാറിലാണ് ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പാലിക്കാത്ത അച്ഛനെതിരെ മകന്‍ പരാതി നല്‍കിയത്.

രാജ്യത്ത് സമ്ബൂര്‍ണ്ണ അടച്ചപൂട്ടല്‍ പ്രഖ്യാപിച്ച ശേഷം അനാവശ്യനായി പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം അച്ഛന്‍ പാലിക്കുന്നില്ലെന്നാണ് മുപ്പത് വയസ്സുകാരനായ മകന്‍ അഭിഷേക് അച്ഛന്‍ വിജേന്ദ്രസിങ്ങിനെതിരായി നല്‍കിയ പരാതിയില്‍ പറയുന്നത്. പ്രഭാതവ്യായാമം ഒഴിവാക്കണം എന്ന നിര്‍ദ്ദേശം അച്ഛന്‍ പാലിക്കുന്നില്ല. പലതവണ വാഹനത്തില്‍ പുറത്ത് പോകുന്നു. ദില്ലിയില്‍ അതിസങ്കീര്‍ണ്ണമായ സാഹചര്യം നിലനില്‍ക്കുമ്‌ബോഴും പിതാവിന് ഈക്കാര്യം മനസ്സിലാകുന്നില്ലെന്നും ഇതില്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പൊലീസിനോട് ആഭ്യര്‍ത്ഥിക്കുന്നുവെന്നുമായിരുന്നു മകന്റെ പരാതി. എന്തായാലും പരാതിയുടെ അടിസ്ഥാനത്തില്‍ വിജേന്ദ്രസിങ്ങിനെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കിയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ കേസും എടുത്തിട്ടുണ്ട്.

അതേ സമയം നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 12 പേര്‍ കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സമ്മേളനത്തില്‍ പങ്കെടുത്ത 647 പേര്‍ക്കു രോഗം സ്ഥിരീകരിച്ചെന്നും ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തെ മൊത്തം രോഗബാധിതരില്‍ 28 ശതമാനവും സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്.

നിസാമുദ്ദീന്‍ തബ്ലീഗ് മസ്ജിദില്‍ തങ്ങിയവരെ ഒഴിപ്പിക്കാന്‍ നേതൃത്വം നല്‍കിയ ഡല്‍ഹി പൊലീസിലെ 14 പേര്‍ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. യുപിയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച 172 പേരില്‍ 42 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. സമ്മേളനം കഴിഞ്ഞുമടങ്ങിയ 26 പേര്‍ നേപ്പാളിലെ കഠ്മണ്ഡുവില്‍ ക്വാറന്റീനിലുണ്ട്. അതിനിടെ, സമ്മേളനശേഷം കോവിഡ് ലക്ഷണങ്ങളുമായി പ്രവേശിപ്പിക്കപ്പെട്ട 6 പേര്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും ജീവനക്കാരോടു മോശമായി പെരുമാറുന്നുവെന്നും ആരോപിച്ച് ഗാസിയാബാദ് എംഎംജി സര്‍ക്കാര്‍ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫിസര്‍ നല്‍കിയ പരാതിയില്‍ 6 പേര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം (എന്‍എസ്എ) പ്രയോഗിക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ ആശുപത്രിയില്‍ കഴിയുന്നവര്‍ സഹകരിക്കുന്നില്ലെന്നും പൊലീസ് കാവല്‍ വേണമെന്നും പറഞ്ഞ് സംസ്ഥാന ആരോഗ്യ സെക്രട്ടറി പത്മിനി സിംഗ്ല ഡല്‍ഹി പൊലീസ് കമ്മിഷണര്‍ എസ്.എന്‍. ശ്രീവാസ്തവയ്ക്കു കത്തു നല്‍കി. രോഗികളിലൊരാള്‍ കഴിഞ്ഞ ദിവസം രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലെ മുകള്‍നിലയില്‍ നിന്നു ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. തബ്ലീഗ് മര്‍കസില്‍നിന്ന് ഒഴിപ്പിച്ച 1810 പേരാണു ഡല്‍ഹിയിലെ വിവിധ ആശുപത്രികളിലുള്ളത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (9 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (21 minutes ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (29 minutes ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (7 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (8 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (10 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (10 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (11 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (12 hours ago)

പിന്നാക്ക വിഭാഗത്തിന്റെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍  (12 hours ago)

ബെംഗളൂരുവില്‍ ഒരു വീട്ടില്‍ ജോലിക്ക് നിന്ന ദമ്പതികള്‍ കിലോക്കണക്കിന് സ്വര്‍ണ്ണവുമായി മുങ്ങി  (13 hours ago)

കരുതലിന്റെയും ജീവൻ രക്ഷയുടെയും ബജറ്റ്...  (13 hours ago)

Malayali Vartha Recommends