രാജ്യത്തുടനീളം ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി നിസ്സാരമായി കാണില്ല ... ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി മദ്ധ്യപ്രദേശ് ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ രംഗത്ത്

രാജ്യത്തു ലോക്ക് ഡൗണ്‍ സംവിധാനത്തിന്റെ ഉദ്ദേശ ശുദ്ധിയെ തന്നെ തകിടം മറിക്കുന്ന രീതിയിലേക്കാണ് ഡല്‍ഹിയിലെ നിസാമുദ്ദിനില്‍ വച്ച് നടന്ന തബ് ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോയതോടു കൂടി സംഭവിച്ചത് .രാജ്യത്തു വളരെ കുറച്ചാളുകള്‍ ലോക്ക് ഡൗണുമായി സഹകരിക്കാതെയും അതോടൊപ്പം ആരോഗ്യപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറുകയും ചെയ്യുന്നത് വേദനാജനകം തന്നെയാണ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടത് രാജ്യത്തുടനീളം ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി നിസ്സാരമായി കാണില്ല എന്ന കൃത്യമായ നിര്‍ദ്ദേശമാണ് ഇപ്പോള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ചിരിക്കുന്നത് .
ദേശീയ സുരക്ഷ നിയമ പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി മദ്ധ്യപ്രദേശ് ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ രംഗത്തെത്തിയിരിക്കുകയാണ് . ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് കര്‍ശന നിയമ പ്രകാരം കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.മാത്രമല്ല ഇത്തരം അനിഷ്ട സംഭവം നടന്നാല്‍ പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ട് വരികയും കടുത്ത ശിക്ഷ നടപടി കൈക്കൊള്ളുകയും ചെയ്യുമെന്നും വ്യക്തമായിരിക്കുകയാണ്
കഴിഞ്ഞ ദിവസങ്ങളില്‍ ഇരു സംസ്ഥാനത്തും അക്രമം നടത്തിയവര്‍ക്കെതിരെ ഈ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്‍ഡോറില്‍ വനിത ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെ മതമൗലികവാദികള്‍ ആക്രമിച്ചിരുന്നു. കൊറോണ സംശയിക്കുന്ന ആളെ നിരീക്ഷണകേന്ദ്രത്തിലേക്ക് മാറ്റാന്‍ പോയപ്പോഴായിരുന്നു സംഭവം. ഇത് രാജ്യത്തിനു തന്നെ അപമാനമായ സംഭവമായിരുന്നു .സ്വന്തം ജീവന്‍ പണയപ്പെടുത്തി രക്ഷ പ്രവര്‍ത്തനം നടത്തുന്ന ഇവരെ ആക്രമിക്കുക വഴി രാജ്യദ്രോഹത്തിനു സമാനമായ കുറ്റമാണ് ചെയ്യുന്നതെന്ന് തന്നെയാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഉത്തര്‍പ്രദേശില്‍ ലോക്ക് ഡൗന്‍ ലംഘിച്ച് പള്ളിയില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയവരെ പിരിച്ചു വിടാന്‍ പോയ പൊലീസിനേയും ആക്രമിച്ചിരുന്നു. തബ്ലിഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ പ്രാദേശിക അധികൃതരെ അറിയിച്ചതിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്.
ഇത്തരം സംഭവങ്ങല്‍ തുടരുകയാണെങ്കില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കാനാണ് ഇരു സംസ്ഥാന സര്‍ക്കാരിന്റെയും ഉത്തരവ് കൊരോണയ്‌ക്കെതിരെ പട നയിക്കുന്ന പോരാളികളാണ് ആരോഗ്യപ്രവര്‍ത്തകരെന്നും അവരെ ആക്രമിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha