ലോക്ക് ഡൗണ്‍ കാലത്ത് കോണ്ടം വില്‍പ്പന കുതിച്ചുയരുന്നു

രാജ്യത്ത് ഈ ലോക്ക് ഡൗണ്‍ കാലത്ത് കോണ്ടം വില്‍പ്പന കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്.
കോണ്ടം വില്‍പനയില്‍ , ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം 50 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്.
ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായത്.
ഇതിനു മുമ്പ് സാധാരണയായി മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് മാറി വലിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും.
10 മുതല്‍ 20 എണ്ണം ഉറകള്‍ വീതമുള്ള വലിയ പാക്കറ്റുകളുടെ വില്‍പ്പനയാണ് വര്‍ധിച്ചിരിക്കുന്നതെന്ന് വ്യാപാരികള്‍ വെളിപ്പെടുത്തി.
കോണ്ടത്തിന് ആവശ്യക്കാര്‍ ഏറിയതോടെ കൂടുതല്‍ സംഭരിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.
https://www.facebook.com/Malayalivartha