Widgets Magazine
16
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...


ശബരിമല കേന്ദ്രീകരിച്ച് ചില അവതാരങ്ങൾ ഉണ്ട്: ഒരു അവതാരങ്ങളെയും പ്രോത്സാഹിപ്പിച്ചിട്ടില്ല... വഴിപ്പെട്ട് പ്രവർത്തിച്ചിട്ടില്ല: സംതൃപ്തിയോടെയാണ് പടിയിറങ്ങിയതെന്ന് മുന്‍ പ്രസിഡന്റ് പി എസ്‌ പ്രശാന്ത്: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്രസിഡന്റായി കെ ജയകുമാർ ചുമതലയേറ്റു...


യുവതിയെ ചവിട്ടിത്തള്ളിയിട്ട കേസിൽ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്..സുരേഷ്‌കുമാറിനെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്..


ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..


കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടും സര്‍വീസ് തുടങ്ങുന്നതില്‍ നിലപാട് വ്യക്തമാക്കാതെ റെയില്‍വേ. ലോക്ക് ഡൗണ്‍ നീളുമെന്നാണോ?

04 APRIL 2020 09:40 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍

ചന്ദ്രയാൻ-3പേടകം സ്വമേധയാ ചന്ദ്രന്റെ ഭ്രമണ വലയത്തിൽ തിരിച്ചെത്തി...ഇതറിഞ്ഞതോടെ വല്ലാത്ത അമ്പരപ്പിലാണ് ശാസ്ത്രലോകം.. നാസ അടക്കം ലോകത്തെ ഒരു ബഹിരാകാശ ശക്തിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല..

കേരളവും തമിഴ്‌നാടും ബംഗാളും അടുത്ത വര്‍ഷം തിരഞ്ഞെടുപ്പിലേക്ക് പോകും..ഇനി തങ്ങള്‍ പിടിച്ചെടുക്കുക ബംഗാളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി..ബിജെപിയുടെ അടുത്ത ലക്ഷ്യം ബംഗാള്‍..

കർണാടകയിൽ സർക്കാർ ഉദ്യോ​ഗസ്ഥയെ പട്ടാപ്പകൽ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തി..

യാത്രാ വിലക്ക് സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ലോക്ഡൗണ്‍ സമയപരിധി അവസാനിക്കുന്നതിന്റെ തൊട്ടടുത്ത ദിവസം മുതല്‍ തന്നെ ട്രെയിന്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ഈ മാസം 15ന് റെയില്‍വേ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഒപ്പം തന്നെ ബോഗികള്‍ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളിലേക്ക് റെയില്‍വേ കടക്കുകയും ചെയ്തുവെന്ന വിവരവും ലഭിച്ചിരുന്നു. എന്നാല്‍ സര്‍വീസുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വന്നിരിക്കുകയാണ് റെയില്‍വേ.

സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിനായി സോണ്‍ അടിസ്ഥാനത്തില്‍ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ലെന്ന് റെയില്‍വേ അറിയിച്ചു. നിലവില്‍ സര്‍വീസുകള്‍ എപ്പോള്‍ പുനഃരാരംഭിക്കുമെന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. സോണുകള്‍ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുന്നുണ്ട്. സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്നാണ് റെയില്‍വേ ബോര്‍ഡ് വ്യക്തമാക്കുന്നത്. ഇതോടെ ലോക്ക് ഡൗണിന് ശേഷം റെയില്‍വേ സര്‍വീസ് പുനഃരാരംഭിക്കുന്നതില്‍ അനിശ്ചിതത്വം തുരുന്നുവെന്നാണ് വ്യക്തമാകുന്നത്.

നേരത്തെ, ഏപ്രില്‍ 14 വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കും എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കോവിഡ് 19നെ പൂര്‍ണമായി പ്രതിരോധിക്കുന്നതിന് ഇന്ത്യയില്‍ 49 ദിവസമെങ്കിലും അടച്ചിടേണ്ടി വരുമെന്ന് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്ത്യക്കാരായ ഗവേഷകര്‍ നടത്തിയ പഠനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു ഇത്തരത്തില്‍ പ്രചരണം നടന്നത്. തുടര്‍ന്ന് കൊറോണ വ്യാപനം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ദീര്‍ഘിപ്പിക്കില്ലെന്ന വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ക്ക് രംഗത്തെത്തേണ്ടി വന്നു. രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള ഒരു ആലോചനയും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിങ് പുനരാരംഭിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. എന്നാല്‍, ഇക്കാര്യത്തിലാണ് ഇപ്പോള്‍ വിശദീകരണവുമായി റെയില്‍വേ അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ യാത്ര നിയന്ത്രണങ്ങള്‍ തുടരുമോയെന്ന് കാര്യത്തിലും അവ്യക്ത തുടരുമെന്ന് ഉറപ്പായി.

ഇതിനിടെ, റെയില്‍വേ ടിക്കറ്റ് വില്‍പ്പന ആരംഭിച്ചതിന് പിന്നാലെ രാജ്യത്തെ പ്രമുഖ വിമാനക്കമ്പനികളും ടിക്കറ്റ് വില്‍പ്പന ആരംഭിച്ചിരുന്നു. ആഭ്യന്തര സര്‍വീസ് നടത്തുന്ന കമ്പനികള്‍ ഏതാണ്ട് പൂര്‍ണമായും, രാജ്യാന്തര സര്‍വീസുകള്‍ നടത്തുന്ന കമ്പനികള്‍ ഭാഗികമായും ടിക്കറ്റ് വില്‍പന ആരംഭിച്ചിട്ടുണ്ട്. അതേസമയം എയര്‍ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ഈ മാസം 31 വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

അതിനിടെ, ഉപാധികളോടെയാണ് വിമ്‌നക്കമ്പനികളഉടെ ടിക്കറ്റ് വില്‍പ്പനയെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അതായത്, ഈ മാസത്തെ ബുക്കിങ്ങുകള്‍ക്ക് റീഫണ്ട് അനുവദിക്കില്ല എന്ന പുതിയ ഉപാധിയോടെയാണ് മിക്ക വിമാനക്കമ്പനികളും ടിക്കറ്റ് വില്‍ക്കുന്നത്. എന്തെങ്കിലും കാരണവശാല്‍ ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വന്നാല്‍ ഉപയോക്താവിന് ഒരു ക്രെഡിറ്റ് നോട്ട് നല്‍കി ഒരു വര്‍ഷത്തേയ്ക്ക് സൗജന്യ ടിക്കറ്റുമാറ്റം അനുവദിക്കുന്ന തരത്തിലാണ് എയര്‍ലൈന്‍ കമ്പനികളുടെ പുതിയ ഗൈഡ് ലൈന്‍. അതേസമയം, വിമാനകമ്പനികള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന ഇറക്കിയിട്ടില്ല. ഏതെങ്കിലും കാരണവശാല്‍ ലോക്ഡൗണ്‍ നീണ്ടു പോയാലോ, യാത്രാ വിലക്ക് തുടര്‍ന്നാലോ പുതിയ ഉപാധിപ്രകാരം പണം തിരിച്ചു നല്‍കേണ്ടതില്ലാത്തതിനാല്‍ ഈ പണം കമ്പനിക്ക് യഥേഷ്ടം കൈകാര്യം ചെയ്യാന്‍ ലഭിക്കും എന്നതാണ് നേട്ടം. വരുമാന നഷ്ടം നേരിടുന്നത് ലക്ഷ്യമിട്ടാണ് സര്‍വീസ് നടത്താന്‍ സാധിക്കും എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിലും കുറഞ്ഞ നിരക്കിലാണെങ്കിലും പരമാവധി ടിക്കറ്റുകള്‍ വിറ്റഴിച്ച് പണം അക്കൗണ്ടിലെത്തിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 31 വരെ റദ്ദാക്കിയ ടിക്കറ്റുകളുടെ പോലും തുക പല കമ്പനികളും ഇതുവരെയും മടക്കി നല്‍കിയിട്ടില്ല എന്ന ആരോപണവും ശക്തമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂളിലെത്താന്‍ വൈകിയതിന് കഠിന ശിക്ഷ: 12 കാരിയായ ആറാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം  (5 hours ago)

വിമാനം ലാന്‍ഡ് ചെയ്തതിനിടയില്‍ റണ്‍വേയില്‍ വിഹരിക്കുന്ന ആളെ കണ്ട് ഞെട്ടി അധികൃതര്‍  (5 hours ago)

വട്ടിയൂര്‍ക്കാവില്‍ ഗര്‍ഭിണിയായ ദളിത് യുവതിയുടെ വീട് കയറി ആക്രമണം  (6 hours ago)

പാലത്തായി പീഡനക്കേസ് പ്രതി കെ പത്മരാജനെ ജോലിയില്‍ നിന്ന് പുറത്താക്കി  (7 hours ago)

മാനസിക വെല്ലുവിളി നേരിടുന്ന 21കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

പാലത്തായി പീഡനക്കേസിലെ പ്രതി കെ പത്മരാജന് മരണംവരെ ജീവപര്യന്തം : വിധി സന്തോഷമുണ്ടാക്കുന്നതെന്ന് കെ കെ ഷൈലജ ടീച്ചര്‍  (8 hours ago)

ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവം; കാര്യങ്ങള്‍ വിശദീകരിച്ച് കുറ്റം സമ്മതിച്ച് പ്രതി  (8 hours ago)

ഡബിൾ മോഹൻ, സാൻ്റെൽ മോഹൻ, ചിന്ന വീരപ്പൻ വിലായത്ത് ബുദ്ധയിലെ പ്രഥി രാജ് സുകുമാരൻ്റെ കഥാപാത്രങ്ങൾ; വിലായത്ത് ബുദ്ധ ഒഫീഷ്യൽ ട്രയിലർ എത്തി!!  (9 hours ago)

43 കാരിയുടെ കണ്ണില്‍ നിന്ന് ജീവനോടെ പുറത്തെടുത്തത് 10 സെന്റിമീറ്റര്‍ നീളത്തിലുള്ള വിര  (9 hours ago)

കാസര്‍ഗോഡ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍  (10 hours ago)

ലോക പ്രമേഹദിനം: ഗവ. സൈബർ പാർക്കിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു...  (11 hours ago)

തമിഴ്‌നാട്ടിലെ ക്രിമിനല്‍ കേസ് പ്രതികള്‍ വര്‍ക്കലയില്‍ അറസ്റ്റില്‍  (11 hours ago)

പത്മകുമാർ ഉണ്ണികൃഷ്ണൻ പോറ്റി വഴി അനധികൃത സമ്പാദ്യങ്ങൾ ഉണ്ടാക്കി..? പോറ്റി പത്മകുമാറിൻ്റെ ബിനാമിയായി പ്രവർത്തിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്ന തെളിവുകൾ കണ്ടെത്തി എസ്.ഐ.ടി...  (11 hours ago)

പ്രതി മദ്യപിച്ച ബാറിലും തെളിവെടുപ്പ്  (11 hours ago)

പതിനേഴുകാരിയെ പീഡിപ്പിച്ച കേസില്‍ 22കാരന്‍ പിടിയില്‍  (11 hours ago)

Malayali Vartha Recommends