കൊവിഡ്19 വായുവിലൂടെ പകരില്ല; രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബങ്ങളിലെ എല്ലാവര്ക്കും രോഗം സ്ഥിതീകരിച്ചിട്ടില്ല; ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റീസേര്‍ച്ച് റിപ്പോർട്ട്

കൊവിഡ്19 വൈറസുകള് വായുവിലൂടെ രോഗം പരത്തുമെന്ന വാദത്തിന് തെളിവില്ലെന്ന് ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റീസേര്‍ച്ച് റിപ്പോർട്ട്. വായുവിലൂടെ പകരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നതെങ്കില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ കുടുംബങ്ങളിലെ എല്ലാവര്ക്കും രോഗം വരേണ്ടതായിരുന്നുവെന്നും ഐ.സി.എം.ആറിലെ ഉന്നത ശാസ്ത്രജ്ഞനായ ഡോ. രമണ് ആര്. ഗംഗാഖേദ്കര് വ്യക്തമാക്കി.
കൊവിഡ് 19 രോഗബാധിതര് ചികിത്സയില് കഴിഞ്ഞ ആശുപത്രികളിലെ മറ്റു രോഗികളെ രോഗം ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്നും അതിനാൽ കൊറോണ വായുവിലൂടെ പകരുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്വാളിനൊപ്പമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.
കൊറോണ വായുവിലൂടെയും പകരുമെന്ന് യു.എസ് പകര്ച്ചവ്യാധി വകുപ്പ് തലവന് അന്തോണി ഫൗച്ചി പ്രസ്താവന നടത്തിയിരുന്നു. എന്നാല്‍ ഈ വാദങ്ങളെ തള്ളുകയാണ് ഇപ്പോള്‍ ഐ.സി.എം.ആര്. ലോകാരോഗ്യ സംഘടനയും അന്തോണി ഫൗച്ചിയുടെ വാദങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.
അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 3577 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 505 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.. ആകെ 83 പേര്‍ മരിച്ചതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. തബ് ലീഗ് ജമാഅത്ത് സമ്മേളനം നടന്ന നിസാമുദ്ദീനിലെ മര്‍കസ് രാജ്യത്തെ പ്രധാന രോഗവ്യാപനകേന്ദ്രമായി ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചു. സമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതുമായ ഇരുപത്തിരണ്ടായിരം പേര്‍ നിരീക്ഷണത്തിലാണ്. കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളിലെ രോഗബാധിതരുടെ നിരക്ക് കുത്തനെ കൂടാന്‍ സമ്മേളനം ഇടയാക്കിയെന്നും ആരോഗ്യമന്ത്രാലയം വിലയിരുത്തി.
ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രേരാഗബാധിതരുടെ എണ്ണം 690 ആയി ഉയര്‍ന്നു. ഇതുവരെ 275 പേര്‍ രോഗമുക്തി നേടി.ശനിയാഴ്ച മുതല്‍ 11 മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാജ്യത്തൊട്ടാകെയുള്ള 274 ജില്ലകളില്‍ കുറഞ്ഞത് ഒരു പോസിറ്റീവ് കേസെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഇരട്ടിയാകുന്നതിനുള്ള നിരക്ക് നിലവില്‍ 4.1 ദിവസമാണ്. എന്നാല്‍ തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസുകള്‍ ഉണ്ടായില്ലായിരുന്നുവെങ്കില്‍ ഇത് 7.4 ദിവസമാകുമായിരുന്നുവെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
https://www.facebook.com/Malayalivartha