Widgets Magazine
17
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പിലെ ഗ്രൂപ്പ് ബി പോരാട്ടം... ഓസ്ട്രേലിയക്കെതിരെ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട് ശ്രീലങ്കൻ ഓപ്പണര്‍ പാതും നിസങ്ക


അവയവദാനത്തിലൂടെ കേരളത്തിൻറെ ഹൃദയം കവന്ന 'മാലാഖ'യായി മാറിയ 10 മാസക്കാരി ആലിൻ ഷെറിൻറെ വീട്ടിലെത്തി മുഖ്യമന്ത്രി ....കേരളം ഒരിക്കലും മറക്കില്ലെന്നുറപ്പിച്ച പ്രഖ്യാപനം നടത്തി മടങ്ങി


ആർക്കും പണം നൽകരുത്; ആലിൻ ഷെറിൻ ദാനം ചെയ്ത അവയവം ഘടിപ്പിക്കാന്‍ പണം ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണമെന്ന് മുത്തച്ഛൻ...


2026 ൽ മനുഷ്യരാശി അന്യഗ്രഹജീവികളെ കണ്ടുമുട്ടിയേക്കാം: ഭൂമിയോട് അടുത്തുകൊണ്ടിരിക്കുന്ന 3I/ATLAS എന്ന നിഗൂഢ വസ്തുവിന്റെ വരവിന് ശേഷം ഒരു വലിയ ബഹിരാകാശവാഹനം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും: ബാബ വാംഗയുടെ പ്രവചനം...


മിഥുൻ ഇടിവള ഉപയോഗിച്ചത് ഗൗരവതരം; സിവിൽ പോലീസ് ഓഫീസർക്കെതിരായ നടപടി ശരിയെന്ന് അന്വേഷണ റിപ്പോർട്ട്: എസ്ഐ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാൻ സാധ്യതയുള്ളതിനാൽ പരാതി പിൻവലിക്കണമെന്ന് മിഥുൻ ആവശ്യപ്പെട്ടുവെന്ന് എസ്എഫ്ഐ; 1.67 ലക്ഷം രൂപ ആവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ സമീപിച്ചുവെന്ന് മിഥുൻ...

ലോക്ക്ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പക്ഷേ മുന്നിലുള്ളത് മൂന്നിനം പദ്ധതികള്‍

07 APRIL 2020 09:45 PM IST
മലയാളി വാര്‍ത്ത

ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. വിവിധ സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം ലോക്ക്ഡൗണ്‍ കാലയളവ് നീട്ടുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുന്നതിനിടെയാണ് ലവ് അഗര്‍വാളിന്റെ പ്രതികരണം. ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോര്‍ട്ടുകളും അദ്ദേഹം തള്ളി. അതേസമയം, രോഗവ്യാപനം കൂടുതലുള്ള മേഖലകളെ തരംതിരിച്ച് അവിടെ സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ തുടരാനും ബാക്കിയുള്ള ഇടങ്ങളില്‍ ചെറിയ ഇളവുകള്‍ വരുത്താനുമാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചനയെന്നാണറിയുന്നത്. ഇതിന് മുന്നോടിയായി സമൂഹവ്യാപനമില്ലെന്ന് ഉറപ്പ് വരുത്താനുള്ള റാന്‍ഡം ടെസ്റ്റിങ് നടത്തണം. ഇതിനായുള്ള അഞ്ച് ലക്ഷത്തോളം റാപിഡ് ടെസ്റ്റുകള്‍ ഈയാഴ്ച രാജ്യത്തെത്തും. രാജ്യത്തെ മുഴുവന്‍ ഹോട്‌സ്‌പോട്ടുകളിലും റാന്‍ഡം ടെസ്റ്റുകള്‍ നടത്തും. ഡല്‍ഹിയില്‍ നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്‍ഡന്‍ മേഖലകളില്‍ റാന്‍ഡം ടെസ്റ്റിങ് ഉടന്‍ ആരംഭിക്കും. ഡല്‍ഹിയില്‍ മാത്രം ഒരു ലക്ഷത്തോളം സാമ്പിളുകള്‍ ഈയാഴ്ച പരിശോധിക്കാനാണ് തീരുമാനം.

അതുപോലെ കോവിഡ് രോഗികള്‍ക്കായി മൂന്നുതരം പദ്ധതികളാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളതെന്നാണ് വിവരം. ആദ്യത്തേത്, രോഗം സംശയിക്കപ്പെടുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിനുള്ള കോവിഡ് കെയര്‍ സെന്ററുകള്‍ സജ്ജമാക്കുകയെന്നതാണ്. രണ്ടാമതായി വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്കുള്ള ഹെല്‍ത്ത് സെന്ററുകള്‍ തയ്യാറാക്കും. വൈറസ് ബാധ ഗുരുതരമായവര്‍ക്ക് ഡെഡിക്കേറ്റഡ് കോവിഡ് ആശുപത്രികള്‍ സജ്ജമാക്കുന്നതാണ് മൂന്നാമത്തെ പദ്ധതി. അതേസമയം, രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ പകുതിയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, അസം എന്നീ സംസ്ഥാനങ്ങള്‍ അടച്ചുപൂട്ടല്‍ തുടരണമെന്ന നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്്. പൂര്‍ണ അടച്ച് പൂട്ടലില്‍ ഇളവ് വരുത്താമെങ്കിലും രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മേഖലകളില്‍ സമ്പൂര്‍ണ്ണ നിയന്ത്രണം തുടരണമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് ചേര്‍ന്ന കേന്ദ്ര സര്‍ക്കാരിന്റെ മന്ത്രിതല സമിതി യോഗം സമാപിച്ചു.

അതേസമയം രാജ്യത്തെ രോഗവ്യാപനത്തിന്റെ തോത് വര്‍ദ്ധിക്കുക തന്നെയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 354 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 4421 ആയി ഉയര്‍ന്നു. ചികിത്സയ്ക്കിടെ 114 പേര്‍ മരിച്ചു. 326 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായിട്ടുണ്ട്. അതിനിടെ, ഇന്ത്യന്‍ റെയില്‍വേ ഇതിനോടകം 2,500 കോച്ചുകളിലായി 40,000 ഐസൊലേഷന്‍ ബെഡ്ഡുകള്‍ തയ്യാറാക്കി. ആദ്യഘട്ടമായി 5,000 കോച്ചുകള്‍ ഐസൊലേഷന്‍ കോച്ചുകളാക്കാനാണ് പദ്ധതി. ബാക്കിയുള്ളവയുടെ നിര്‍മാണവും പൂര്‍ത്തിയായിവരുകയാണ്. പ്രതിദിനം 375 ബെഡ്ഡുകളാണ് റെയില്‍വേ സജ്ജമാക്കുന്നത്. രാജ്യത്തിന്റെ 133 ഭാഗങ്ങളിലേക്കുള്ളതാണ് ഇവയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരമാണ് നിര്‍മാണം. മികച്ച ആരോഗ്യസംവിധാനങ്ങളും പരിചരണവും ഇവയില്‍ ഉറപ്പാക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരണത്തിന് കീഴടങ്ങി  (28 minutes ago)

സ്കൂൾ ബസ് കനാലിലേക്ക്....  (51 minutes ago)

60 അടി ഉയരമുള്ള രഥമാണ് മറിഞ്ഞത്...  (59 minutes ago)

ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം... തീ പൂർണമായും നിയന്ത്രണവിധേയം..  (1 hour ago)

നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം മാക്രോണിന്റെ ഇന്ത്യയിലെ ഔദ്യോ​ഗിക സന്ദർശനം ഇന്ന് മുതൽ 19 വരെ  (1 hour ago)

ക്ഷേമനിധി പെൻഷനുകൾ 25 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ  (1 hour ago)

കോൺഗ്രസിനാണ് ഡെപ്യൂട്ടി മേയർ സ്ഥാനം  (1 hour ago)

അവസാന മത്സരത്തിൽ ഇന്ത്യ നാളെ നെതർലൻഡ്‌സിനെ നേരിടും... അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം  (1 hour ago)

ഉഭയ കക്ഷി ബന്ധം എന്ന് തെളിയിക്കാനാണ് രാഹുലിന്റെ ശ്രമം; തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽ എത്തിച്ച് രഹസ്യമായി തെളിവെടുപ്പ് നടത്തും; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ  (1 hour ago)

പൊലീസിന്റെ വിവിധ യൂണിറ്റുകള്‍ക്കായി വാങ്ങിയ 146 പുതിയ വാഹനങ്ങള്‍ എസ്എപി പരേഡ് ഗ്രൗണ്ടില്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

മഞ്ച് മിട്ടായി കൊടുത്ത് പത്തു വയസ്സുകാരിയെ കാമിക്കണം എന്ന് പറയുന്നവനെ ലവ് വാട്ട് യൂ ആർ എന്ന് പ്രോത്സാഹനം നല്കുന്ന ഗുൽമോഹർ ഇടങ്ങളിൽ നിന്ന് എന്ത് മൂല്യബോധം ഉണ്ടാവാനാണ്? പിഞ്ചു മേനികളിൽ കാമം തിരയുന്ന ദുഷ  (2 hours ago)

'കപ്‌ല' കണ്ടുപിടിച്ച ഡച്ച് ആർക്കിടെക്റ്റ് ടോം വാൻ ഡെർ ബ്രഗൻ അന്തരിച്ചു  (2 hours ago)

തൊഴിൽ രഹിതർക്ക് സുവർണ്ണാവസരം! ഇടവം രാശിക്കാർക്ക് ഇന്ന് ശുഭവാർത്ത  (2 hours ago)

കലുങ്ക് നിര്‍മാണത്തിനെടുത്ത കുഴിയിലാണ് യുവാവ് വീണത്...  (2 hours ago)

പരാജയപ്പെട്ടാലും സർക്കാരുണ്ടാകുമ്പോൾ പദവി ലഭിക്കുമെന്ന് കരുതരുത്; അർഹതയുണ്ടായിട്ടും മാറിനിൽക്കുന്നവരെ തത്തുല്യ പദവികളിലേക്ക് പരിഗണിക്കും; മൽസരിച്ച് പരാജയപ്പെട്ടാൽ മറ്റ് പദവികൾ ലഭിക്കില്ലെന്ന് എഐസിസി ജ  (2 hours ago)

Malayali Vartha Recommends