കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് 14 മരുന്നുകള്‍ക്ക് ഭാഗിക കയറ്റുമതി അനുമതി

ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരസെറ്റമോള്‍ തുടങ്ങി 14 മരുന്നുകളുടെ കയറ്റുമതി കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങളിലേക്ക് അനുവദിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ കയറ്റുമതി അനുവദിച്ചില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് കയറ്റുമതി നിരോധനം ഭാഗികമായി നീക്കിയത്.
കോവിഡ് ഗുരുതരമായി ബാധിച്ച രാജ്യങ്ങള്‍ക്കും മരുന്നിനായി ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കും മാനുഷിക പരിഗണന വച്ച് ഇവ ലഭ്യമാക്കും. ഇതിനെ അനാവശ്യ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
യുഎസ് ആവശ്യപ്പെട്ടത്ര മരുന്ന് ലഭ്യമാക്കുമെന്നാണു വിവരം. എങ്കിലും ഇന്ത്യയില്‍ ലഭ്യത ഉറപ്പാക്കിയ ശേഷമേ മറ്റു രാജ്യങ്ങളിലേക്ക് മരുന്നുകള്‍ നല്‍കൂ എന്ന് ആരോഗ്യമന്ത്രാലയം വിശദീകരിച്ചു.
മലേറിയയ്‌ക്കെതിരെ പ്രതിരോധ മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ലോകത്ത് ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ- പ്രതിവര്‍ഷം 20 കോടി യൂണിറ്റ്. ഇതില്‍ 17 കോടിയും കയറ്റുമതിക്കാണ്. യുഎസ് അടക്കം മുപ്പതോളം രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.
നിലവില്‍ 2 കോടി യൂണിറ്റോളം മരുന്ന് വിപണിയില്‍ മാത്രമുണ്ട്. 10 കോടി ഗുളിക ഉത്പാദിപ്പിക്കാന്‍ കമ്പനികളോട് നിര്‍ദേശിച്ചിട്ടുമുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ ആവശ്യകത കൂടുമെന്ന ആശങ്ക സര്‍ക്കാരിനുണ്ട്.
https://www.facebook.com/Malayalivartha


























