നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമവും (എന്‍എസ്എ) കൊലപാതകശ്രമക്കുറ്റവും ചുമത്താനുള്ള നീക്കവുമായി വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്ത്... സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗ പരിശോധന നടത്തണമെന്നും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള നിര്‍ദേശം പലരും അനുസരിക്കാത്ത സാഹചര്യത്തിലാണ് നടപടി

ഇന്ത്യയില്‍ കോവിഡ് 19 വൈറസിന്റെ സമൂഹ വ്യാപനം ഒഴിവാക്കാന്‍ ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ അനിവാര്യത ഉറപ്പാക്കന്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ലോകാരോഗ്യ സംഘടനയുടെ തന്നെ ശ്രദ്ധ ആകര്‍ഷിച്ച കാര്യം തന്നെയാണ് .എന്നാല്‍ ഈ ലോക്ക് ഡൗണ്‍ കാലത്തും സമൂഹ വ്യാപനം ഉണ്ടായേക്കാം എന്ന ഭീതി പടരാനുണ്ടായ പ്രധാന കാരണം ദക്ഷിണ ദില്ലിയിലെ നിസാമുദ്ദിനില്‍ വച്ച്
നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് .അതിനാല്‍ തന്നെ കോവിഡ് രോഗബാധിതര്‍ അനുദിനം വര്‍ധിക്കാനും നാലായിരത്തിലധികം ഉയരാനുമുണ്ടായ കാരണം പരിശോധിക്കുമ്പോള്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രതികൂട്ടില്‍ ആകുന്ന തരത്തിലേക്കാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത് .തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് തെലങ്കാനയിലേക്ക് മടങ്ങിയവര്‍ രോഗം വന്ന് മരിച്ച പശ്ചാത്തലത്തിലും അതോടൊപ്പം സാമൂഹ വ്യാപനം ഉണ്ടാകും എന്ന ഉത്തമ ബോധമുണ്ടായിട്ടും സമ്മേളനത്തില്‍ പങ്കെടുത്ത കാര്യം മറച്ചുവച്ചവര്‍ക്ക് കൃത്യമായ ശിക്ഷ നടപടികള്‍ നേരിടേണ്ടി വരും എന്നാണ് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ താക്കീത് .
നിസാമുദ്ദീന്‍ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമവും (എന്‍എസ്എ) കൊലപാതകശ്രമക്കുറ്റവും ചുമത്താനുള്ള നീക്കവുമായി ഇപ്പോള്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തിയിരിക്കുന്നത് .സമ്മേളനത്തില്‍ പങ്കെടുത്തവര്‍ രോഗ പരിശോധന നടത്തണമെന്നും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമുള്ള നിര്‍ദേശം പലരും അനുസരിക്കാത്ത സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശ്, അസം, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ഈ തീരുമാനമെടുത്തത്.
തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിവരം മറച്ചുവച്ച 85 പേര്‍ക്കെതിരെ ഉത്തരാഖണ്ഡില്‍ 17 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ 14നു ശേഷവും ലോക്ഡൗണ്‍ തുടരാനുള്ള നീക്കത്തിലാണ് യുപി സര്‍ക്കാര്‍. കഴിഞ്ഞ 5 ദിവസത്തിനിടെ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 182 കേസുകളില്‍ 165 എണ്ണവും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധപ്പെട്ടതാണ്.ഇതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഗുരുതരമായ വീഴ്ച വരുത്തിയതുള്‍പ്പടെ ചൂണ്ടി കാട്ടി നടപടി എടുക്കുന്നത് .എന്നാല്‍ മത സമ്മേളനത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല എന്ന കാര്യവും അതാതു സര്‍ക്കാര്‍ അറിയിച്ചു .
മുസ്ലിമുകള്‍ക്കെതിരെ കുറ്റം ചുമത്താം എന്ന് ആരും കരുതേണ്ട എന്നാണ് കര്‍ണാടക മുഖ്യമന്ത്രി യെദ്ദ്യൂരപ്പ തുറന്നടിച്ചത് യുപിയിലെ കോവിഡ് രോഗികളുടെ എണ്ണം നിലവില്‍ 305 ആയി ഉയര്‍ന്നിരിക്കുകയാണ് .അതില്‍ 3 പേര്‍ മരിച്ചു എന്നാണ് വ്യക്തമാകുന്നത് . ഹരിയാനയില്‍ പുതിയ 23 കേസുകളും സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ക്വാറന്റീനിലിരിക്കെയുള്ള മോശം പെരുമാറ്റത്തിനു ഡല്‍ഹിയിലും മുംബൈയിലും തബ്‌ലീഗ് അംഗങ്ങള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എന്നാല്‍ തങ്ങളെ മനപൂര്‍വ്വം സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും കോവിഡ് പശ്ചാത്തലത്തിന്റെ മറവില്‍ പക പോക്കുകയാണെന്നുമുള്ള അഭ്പ്രായമാണ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.
"
https://www.facebook.com/Malayalivartha


























