റെയില്‍വേയുടെ പഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്യുപ്‌മെന്റ് കിറ്റിന് അംഗീകാരം

ആരോഗ്യപ്രവര്‍ത്തകര്‍ക്കായി റെയില്‍വേ തയാറാക്കിയ പിപിഇ (പഴ്‌സനല്‍ പ്രൊട്ടക്ഷന്‍ ഇക്യുപ്‌മെന്റ്) കിറ്റിനു ഡിആര്‍ഡിഒ-യുടെ അംഗീകാരം.
17 റെയില്‍ മേഖലകളിലും പഞ്ചാബിലെ ജഗധാരി വര്‍ക്ഷോപ്പില്‍ നിര്‍മിച്ച കിറ്റിന്റെ മാതൃകയില്‍ നിര്‍മാണം ആരംഭിക്കും.
പ്രതിദിനം 1000 കിറ്റുകള്‍ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. പകുതി റെയില്‍വേ ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കല്‍ സ്റ്റാഫിനും ബാക്കി രാജ്യത്തെ മെഡിക്കല്‍ മേഖലയ്ക്കുമായി നല്‍കും.
ജഗധാരിയില്‍ത്തന്നെ സാനിറ്റൈസേഷന്‍ ടണലും തയാറാക്കിയിട്ടുണ്ട്.
പാവപ്പെട്ടവര്‍ക്കായി രാജ്യത്തെ 28 ഐആര്‍സിടിസി കിച്ചനുകളില്‍നിന്ന് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യുന്നുമുണ്ട്.
https://www.facebook.com/Malayalivartha


























