ചൈന തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ പൗരനെ ഇന്ത്യന്‍ സേനയ്ക്ക് കൈമാറി

അരുണാചല്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ പൗരനെ മോചിപ്പിച്ചു.
ഇക്കഴിഞ്ഞ 19-ന് ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിന്നും പിടികൂടിയ തോഗ്ലെയ് സിങ്ങമിനെ (21)-യാണ് ചൈന, ഇന്ത്യന്‍ സേനയ്ക്ക് കൈമാറിയത്.
കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ഏകാന്ത വാസത്തില്‍ പാര്‍പ്പിച്ചു.
അതിര്‍ത്തിക്കു സമീപം 2 സുഹൃത്തുക്കള്‍ക്കൊപ്പം മീന്‍ പിടിക്കാന്‍ പോയ സിങ്ങമിനെ ചൈന തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ പറഞ്ഞു.
സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെട്ടെങ്കിലും സിങ്ങമിനെ തോക്ക് ചൂണ്ടി ചൈനീസ് സൈന്യം പിടികൂടുകയായിരുന്നു.
അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളുടെയും സേനാ കമാന്‍ഡര്‍മാര്‍ തമ്മില്‍ നടത്തിയ ആശയവിനിമയത്തിനൊടുവിലാണ് മോചനത്തിനു വഴിയൊരുങ്ങിയത്.
https://www.facebook.com/Malayalivartha


























