ലോക്ഡൗണ്‍ കാലത്ത് ലോറി ഗതാഗതത്തിന് ഇളവു നല്‍കിയിട്ടും ഓടാന്‍ മടിച്ച് ലോറിക്കാര്‍

രാജ്യത്തെ ചരക്കു നീക്കത്തിന്റെ 60 % നടക്കുന്നത് റോഡു മാര്‍ഗമായതിനാല്‍ ലോക്ഡൗണ്‍ കാലത്ത് ലോറിക്കാര്‍ക്ക് ഇളവ് അനുവദിച്ചിട്ടും രാജ്യത്തെ ലോറി സര്‍വീസില്‍ 10% കുറവ്.
ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ലഭിക്കാന്‍ സാദ്ധ്യത ഇല്ലാത്തതും യാത്രാ മാര്‍ഗങ്ങളിലെ തടസ്സങ്ങളുമാണ് ഇളവുണ്ടായിട്ടും ലോറി ഗതാഗതം കൂടാത്തതിന് കാരണമെന്നാണ് ഓള്‍ ഇന്ത്യ മോട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. രാജ്യത്തെ ഒരു കോടിയോളം ലോറി ഉടമകള്‍ക്ക് പങ്കാളിത്തമുള്ള സംഘടനയാണിത്.
ആദ്യം ഇളവു നല്‍കിയിരുന്നത് അവശ്യ സാധനങ്ങളുടെ നീക്കത്തിനായിരുന്നു. പിന്നീട് എല്ലാ ചരക്കു വാഹനങ്ങള്‍ക്കും ഇളവു നല്‍കി. എന്നിട്ടും താഴെ തട്ടില്‍ പല ഉദ്യോഗസ്ഥര്‍ക്കും വേണ്ട നിര്‍ദേശം ലഭിച്ചിട്ടില്ല. ഇതുകാരണം പലയിടത്തും ചരക്കു ലോറികള്‍ മണിക്കൂറുകളോളം തടഞ്ഞിടുന്നു. ചായക്കടകളും ഢാബകളും ടോള്‍ ബൂത്തുകളിലെ പ്രാഥമിക സൗകര്യങ്ങളുമൊക്കെ ഇല്ലാതായതോടെ തൊഴിലാളികള്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് പ്രസിഡന്റ് കുല്‍തരണ്‍ സിങ് അത്‌വാള്‍ പറഞ്ഞു.
രാജ്യത്ത് ഇന്ധന ഉപയോഗത്തില്‍ വന്‍ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. റോഡ് ഗതാഗതം കുറഞ്ഞതോടെ ഇന്ധന വിലയിലുണ്ടായ കുറവിന്റെ നേട്ടം മുതലെടുക്കാന്‍ എണ്ണക്കമ്പനികള്‍ക്കും കഴിയാതായി. വര്‍ക് ഷോപ്പുകള്‍ അടക്കമുള്ള സേവനങ്ങള്‍ കൂടി ഇല്ലാതെ ചരക്കു നീക്കം അനുവദിക്കുന്നത് കൊണ്ട് നേട്ടമുണ്ടാകില്ലെന്നാണ് സംഘടന കരുതുന്നത്.
https://www.facebook.com/Malayalivartha


























