കോവിഡ് മുംബൈയില്‍ സമൂഹവ്യാപന ഘട്ടത്തിലേക്കു നീങ്ങുന്നു... സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി, മുള്‍മുനയില്‍ രാജ്യം

കോവിഡ് മുംബൈയില്‍ സമൂഹവ്യാപന ഘട്ടത്തിലേക്കു നീങ്ങുന്നു. ഏതാനും ദിവസങ്ങളായി ശരാശരി നൂറിലേറെപ്പേര്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് നഗരത്തില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. സമൂഹവ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ തയാറെടുപ്പുകള്‍ ഊര്‍ജിതമാക്കി. കേന്ദ്ര സര്‍ക്കാരിനോട് 3.25 ലക്ഷം പഴ്‌സനല്‍ പ്രൊട്ടക്ഷന്‍ എക്യുമെന്റ് കിറ്റുകളും 9 ലക്ഷം എന്‍ 95 മാസ്‌കുകളും 99 ലക്ഷം ട്രിപ്പിള്‍ ലെയര്‍ മാസ്‌കുകളും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ 1200 വെന്റിലേറ്ററുകളും കേന്ദ്രത്തോട് ചോദിച്ചിട്ടുണ്ട്
മുംബൈ നഗരത്തില്‍ ധാരാവി വലിയ ഭീഷണിയായി നിലനില്‍ക്കുമ്പോള്‍ തന്നെ വര്‍ളി-പ്രഭാദേവി മേഖലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കേസുകള്‍. എഴുപതിലേറെപ്പേര്‍ക്കാണ് ഇവിടെ രോഗബാധ. ഗ്രാന്റ് റോഡില്‍ അന്‍പതോളം പേര്‍ക്ക് രോഗം കണ്ടെത്തിയിട്ടുണ്ട്. അന്ധേരി വെസ്റ്റിലും ഈസ്റ്റലും രോഗവ്യാപനമുണ്ട്. അന്ധേരിയിലാണ് മുംബൈയിലെ ആദ്യത്തെ കോവിഡ് രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം നൂറിലെത്താന്‍ 15 ദിവസമെടുത്തെങ്കില്‍ ഇപ്പോള്‍ ഒരു ദിവസം നൂറിനടുത്ത് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്.
53 ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രി അടപ്പിച്ച് കോര്‍പറേഷന്‍. രോഗബാധിതരെ അന്ധേരിയിലെ െസവന്‍ ഹില്‍സ് ആശുപത്രിയിലേക്കു മാറ്റാനും നീക്കമുണ്ട്. എന്നാല്‍ 3 ഡോക്ടര്‍മാരടക്കം 29 പേര്‍ക്കാണ് രോഗം കണ്ടെത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. അവശേഷിച്ചവരുടെ പരിശോധനാ ഫലം കൈമാറിയിട്ടില്ലെങ്കിലും തങ്ങളെ രോഗ വിവരം അറിയിച്ചിട്ടുണ്ടെന്നാണ് നഴ്സുമാരുടെ നിലപാട്. ആശുപത്രി അധികൃതരുടെ അലംഭാവമാണ് രോഗം വ്യാപിക്കാന്‍ കാരണമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
മറ്റു രോഗങ്ങള്‍ക്ക് ചികിത്സ േതടിയെത്തിയ ഒരാള്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. അദ്ദേഹത്തെ പരിചരിച്ച നഴ്സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കുമായി പത്തിലേറെപ്പേര്‍ക്ക് പിന്നാലെ രോഗം ബാധിച്ചു. അവരില്‍ നിന്നാണ് വ്യാപകമായി രോഗബാധയുണ്ടായത്. തുടക്കത്തില്‍ രോഗം കണ്ടെത്തിയവരെ അധികൃതര്‍ ക്വാറന്റീന്‍ ചെയ്യാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്നും നഴ്സുമാര്‍ പറയുന്നു. ധാരാവിയില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടറും വൊക്കാര്‍ഡില്‍ ജോലി ചെയ്യുന്നയാളാണ്. ജസ്ലോക് ആശുപത്രിയില്‍ 2 മലയാളി നഴ്സുമാര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു.
പുണെ ഡി.വൈ. പാട്ടീല്‍ ആശുപത്രിയില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരടക്കം 92 ജീവനക്കാരെ ക്വാറന്റീന്‍ െചയ്തു. ഇയാള്‍ ഡല്‍ഹിയിലെ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു എന്ന പ്രചാരണം തെറ്റാണെന്ന് പുണെ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഇയാള്‍ ഓട്ടോ ഡ്രൈവറാണെന്നും ജോലിക്കിടെയുണ്ടായ അപകടത്തെത്തുടര്‍ന്നാണ് ആശുപത്രിയിലെത്തിയതെന്നും വ്യക്തമാക്കി.
"
https://www.facebook.com/Malayalivartha


























