അമേരിക്കയിലെ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടവരുത്തിയതിനാല്‍ ഇന്ത്യയില്‍ കടുവാ സങ്കേതങ്ങള്‍ അടച്ചിട്ടേക്കാന്‍ സാധ്യത... കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തില്‍ കടുവ നിരീക്ഷണത്തിനു ക്യാമറകള്‍ സ്ഥാപിച്ചു

അമേരിക്കയിലെ മൃഗശാലയില്‍ കടുവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്ക് ഇടവരുത്തിയതിനാല്‍ ഇന്ത്യയില്‍ കടുവാ സങ്കേതങ്ങള്‍ അടച്ചിട്ടേക്കാന്‍ സാധ്യത. കൂടാതെ മധ്യപ്രദേശിലെ പെഞ്ച് കടുവാസങ്കേതത്തിലെ ഒരു കടുവയുടെ മരണത്തിലുണ്ടായ സംശയവുമാണ് കടുവാ സങ്കേതങ്ങളുടെ അടച്ചിടലിലേക്ക് നയിച്ചത്. പെഞ്ചിലെ കടുവ മരിച്ചത് ശ്വാസകോശ രോഗം മൂലമാണെന്നായിരുന്നു കണ്ടെത്തല്‍. വനം മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ഇക്കാര്യം ഗൗരവകരമായി ആലോചിക്കുന്നുണ്ടെന്നാണ് വിവരം. തീരുമാനം ഉടന്‍ ഉണ്ടായേക്കുമെന്നാണ് സൂചന.
കോവിഡ് 19 ജാഗ്രതയുടെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തില്‍ കടുവ നിരീക്ഷണത്തിനു ക്യാമറകള്‍ സ്ഥാപിച്ചു. അമേരിക്കയിലെ മൃഗശാലയില്‍ കോവിഡ് ബാധിച്ചു കടുവ ചത്തതിനെ തുടര്‍ന്നു രാജ്യത്തെങ്ങുമുള്ള കാടുകളില്‍ കടുവകളെ നിരീക്ഷിക്കണമെന്നു ദേശീയ കടുവ സംരക്ഷണ അതോറിറ്റി (എന്‍ടിസിഎ) നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറളം വന്യജീവി സങ്കേതത്തിലും ഇരുപതോളം കേന്ദ്രങ്ങളില്‍ ക്യാമറ സ്ഥാപിച്ചതെന്ന് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എ.ഷജ്‌ന അറിയിച്ചു.
പ്രധാനമായും കുളങ്ങള്‍ കേന്ദ്രീകരിച്ചാണു നിരീക്ഷണം. എന്തെങ്കിലും ആരോഗ്യ പ്രശ്‌നമോ അവശതയോ മൂലം ഇരപിടിക്കാന്‍ കഴിയാത്ത കടുവകള്‍ കൂടുതലായും വെള്ളത്തിനായി കുളങ്ങള്‍ക്കു സമീപത്ത് എത്തും. ക്യാമറകളിലെ ചിത്രങ്ങള്‍ പരിശോധിച്ചു ജീവികളുടെ ആരോഗ്യ സ്ഥിതി മനസ്സിലാക്കാനാകും.
അസ്വാഭാവികത തോന്നിയാല്‍ രണ്ടാഴ്ചയിലൊരിക്കല്‍ മൃഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ച് കോവിഡ്-19 പരിശോധന നടത്തണം. കഴിയുമെങ്കില്‍ സി.സി.ടി.വി. ഉപയോഗിച്ച് 24 മണിക്കൂറും പരിശോധന നടത്തണം.
ഇന്ത്യയില്‍ 145 അംഗീകൃത മൃഗശാലകളിലായി 57,220 മൃഗങ്ങളുണ്ട്. ഇതില്‍ കടുവ, സിംഹം, പുള്ളിപ്പുലി, കീരികള്‍, കുരങ്ങന്മാര്‍ എന്നിവയെ പ്രത്യേകമായി നിരീക്ഷിക്കണമെന്നാണ് കേന്ദ്ര മൃഗശാലാ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ന്യൂയോര്‍ക്കിലെ നാലുവയസുള്ള നാദിയ എന്ന പെണ്‍കടുവയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൃഗശാലാ പരിപാലകരില്‍നിന്ന് പകര്‍ന്നതാകാമെന്നാണ് കരുതുന്നത്. ആദ്യമായാണ് ലോകത്ത് മനുഷ്യരില്‍നിന്ന് മൃഗങ്ങളിലേക്ക് കോവിഡ് പകരുന്നതിന് സ്ഥിരീകരണം വരുന്നത്.
ഇത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യയിലെ കേന്ദ്ര മൃഗശാലാ അധികൃതര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. മൃഗശാലാ പരിപാലകര്‍ ഗ്ലൗസ്, മാസ്‌ക് തുടങ്ങിയവ നിര്‍ബന്ധമായും ധരിക്കണം. ഏതെങ്കിലും രോഗമുള്ള മൃഗങ്ങളെ പ്രത്യേകം കൂട്ടിലാക്കി നിരീക്ഷിക്കണം. ഭക്ഷണം കൊടുക്കുമ്പോള്‍ മൃഗങ്ങളെ തൊടരുത്.
ഏതെങ്കിലും രീതിയിലുള്ള അസ്വാഭാവികത തോന്നുന്ന മൃഗങ്ങളില്‍നിന്ന് രക്തസാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാല്‍, ഹരിയാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ മൃഗസംരക്ഷണ ഗവേഷണകേന്ദ്രങ്ങളിലേക്ക് അയക്കണം. ഇവിടെനിന്ന് ലഭിക്കുന്ന പരിശോധനാഫലത്തിനനുസരിച്ച് തീരുമാനങ്ങളെടുക്കണമെന്നും അതോറിറ്റി നിര്‍ദേശിച്ചു. മൃഗങ്ങള്‍ക്ക് അനങ്ങാന്‍ സാധിക്കാത്ത ചെറുകൂടുകളിലേക്ക് (സ്‌ക്യൂസ് കേജ്) മാറ്റിയാണ് രക്തസാമ്പിളുകള്‍ ശേഖരിക്കുക. സ്രവം ശേഖരിക്കണമെങ്കിലോ മറ്റു പരിശോധനകള്‍ നടത്തണമെങ്കിലോ മയക്കിക്കിടത്തേണ്ടിവരും.
രാജ്യത്ത് 145 മൃഗശാലകളില്‍ 17 എണ്ണം വലിയ മൃഗശാലകളാണ്. ലോക്ഡൗണ്‍ ആയതോടെ രാജ്യത്തെ പല മൃഗശാലകളിലും ഇറച്ചി കിട്ടുന്നതിന് ക്ഷാമം നേരിടുന്നുണ്ട്. കേരളത്തില്‍ തിരുവനന്തപുരത്തും തൃശ്ശൂരുമാണ് മൃഗശാലകള്‍.
തിരുവനന്തപുരത്ത് 1,300 മൃഗങ്ങളും തൃശ്ശൂരില്‍ 500 മൃഗങ്ങളുമുണ്ട്. രണ്ടു സ്ഥലത്തും ഇറച്ചി കൊണ്ടുവരുന്നതിന് കരാര്‍ നല്‍കിയിരിക്കുന്നതിനാല്‍ ഇതുവരെ തടസ്സം നേരിട്ടിട്ടില്ല. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച സംസ്ഥാനമായതിനാല്‍ വളരെ മുമ്പേതന്നെ രണ്ടു മൃഗശാലകളിലും ജീവനക്കാരോട് മാസ്‌ക്കും ഗ്ലൗസും ധരിക്കാനും സാനിറ്റൈസര്‍ ഉപയോഗിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്ക് ഡൗണില്‍ അയവുണ്ടായാലും കടുവാ സങ്കേതങ്ങള്‍ തുറന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെക്കുറിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്മാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് ഉണ്ടായേക്കാവുന്ന വൈറസ് ബാധ തടയണമെന്നാണ് നിര്‍ദേശം. സംസ്ഥാനങ്ങളിലെ കടുവാ സങ്കേതങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍, ദേശീയോദ്യാനങ്ങള്‍ തുടങ്ങിയവയിലെ മേധാവികള്‍ക്കാണ് വനം മന്ത്രാലയത്തില്‍ നിന്ന് നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
മനുഷ്യ സാമിപ്യം കുറയ്ക്കുകയാണ് ലക്ഷ്യം. അതിനായി വന്യജീവി സങ്കേതങ്ങളിലൂടെയുള്ള ആളുകളുടെ സഞ്ചാരം തടയും. യാത്രാവഴികളും അടച്ചിടാന്‍ ആലോചിക്കുന്നുണ്ട്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുകയാണെങ്കില്‍ വന്‍തോതില്‍ മൃഗങ്ങള്‍ ചത്തൊടുങ്ങാന്‍ സാധ്യതയുണ്ട്. നിലവില്‍ വന്യജീവി സങ്കേതങ്ങളിലേക്കുള്ള വിനോദസഞ്ചാരം ഉള്‍പ്പെടെ നിര്‍ത്തിവച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























