രാജ്യത്തിന്റെ ഭാവിയില്‍ കോവിഡ് ആശങ്ക പടര്‍ത്തുന്നു... കോവിഡ് 19-നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച അടച്ചിടല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക്

രാജ്യത്തിന്റെ ഭാവിയില്‍ കോവിഡ് ആശങ്ക പടര്‍ത്തുന്നു... കോവിഡ് 19-നെത്തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച അടച്ചിടല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക്. ആഗോളതലത്തില്‍ ഉത്പാദനവും വിതരണശൃംഖലയും വാണിജ്യവും വിനോദസഞ്ചാരവുമെല്ലാം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ആറരവര്‍ഷത്തിനിടയിലെ താഴ്ന്ന വളര്‍ച്ചനിരക്കിലായ ഇന്ത്യന്‍ സന്പദ്വ്യവസ്ഥ മെച്ചപ്പെട്ടുവരുന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങവെയാണ് കൊറോണയെന്ന മഹാമാരിയെത്തിയത്. കോവിഡ് വ്യാപനം രാജ്യത്തെ സാന്പത്തികവളര്‍ച്ച വീണ്ടെടുക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
2020-21 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വളര്‍ച്ചനിരക്കുസംബന്ധിച്ച് കോവിഡിനുമുമ്പ് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. കോവിഡ് വ്യാപനത്തോടെ ഇതുമുഴുവന്‍ തകിടംമറിഞ്ഞു. രോഗം എത്ര പടരുന്നെന്നും എത്രകാലം ഇത് നീണ്ടുനില്‍ക്കുമെന്നും നിരീക്ഷിച്ചുവരികയാണ്. അതിനുശേഷമേ വളര്‍ച്ചസംബന്ധിച്ച് ഏകദേശധാരണ രൂപപ്പെടൂ എന്നും ആര്‍.ബി.ഐ. റിപ്പോര്‍ട്ട് പറയുന്നു.
2019-20 സാന്പത്തികവര്‍ഷം രാജ്യത്ത് അഞ്ചുശതമാനം വളര്‍ച്ചയാണ് ആര്‍.ബി.ഐ. കണക്കുകൂട്ടുന്നത്; 2020-21 സാന്പത്തികവര്‍ഷം 5.5 ശതമാനവും. എന്നാല്‍, നടപ്പുവര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച് ഉറപ്പിച്ചുപറയാന്‍ കഴിയില്ലെന്ന് ആര്‍.ബി.ഐ. സൂചിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സാന്പത്തികവര്‍ഷത്തിലെ അവസാനപാദ ജി.ഡി.പി. വളര്‍ച്ചനിരക്ക് മേയ് അവസാനമാണ് പുറത്തുവരിക.2020 കലണ്ടര്‍വര്‍ഷം ആഗോള സന്പദ് വ്യവസ്ഥ മാന്ദ്യത്തിന്റെ പിടിയിലാകുമെന്നും ആര്‍.ബി.ഐ. മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























