മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു... രോഗം ബാധിച്ചവരുടെ എണ്ണം 22 ആയി

ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശമായ മുംബൈയിലെ ധാരാവിയില്‍ അഞ്ചുപേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 22 ആയതായി ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ അറിയിച്ചു. പുതുതായി രോഗബാധ കണ്ടെത്തിയ അഞ്ചുപേരില്‍ രണ്ടുപേര്‍ നിസാമുദ്ദീനില്‍നിന്നും മടങ്ങിയെത്തിയവരാണ്.
ഇവരെ നേരത്തേ തന്നെ രാജീവ് ഗാന്ധി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha


























