രാജ്യത്ത് കൊറോണ ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ രംഗത്ത്.... വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കൊറോണ ഇത്രയധികം രാജ്യത്ത് പടരില്ലായിരുന്നുവെന്നും അദ്ദേഹം

രാജ്യത്ത് കൊറോണ ഇത്രയധികം പടരാന്‍ കാരണം കേന്ദ്ര സര്‍ക്കാരാണെന്ന വിമര്‍ശനവുമായി ഛത്തീസ്ഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വളരെ നേരത്തെ പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ കൊറോണ ഇത്രയധികം രാജ്യത്ത് പടരില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലും മുംബൈയിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും എല്ലാം വിമാനങ്ങളില്‍ എത്തിയവര്‍ക്ക് രോഗം ഉണ്ടായിരുന്നു. അവരെ അപ്പോള്‍ തന്നെ സ്‌ക്രീന്‍ ചെയ്ത് ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കണമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്വമായിരുന്നുവെന്നും ഭൂപേഷ് ഭാഗല്‍ പറഞ്ഞു.
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടണോയെന്ന് ഏപ്രില്‍ 12ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 11ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ ചര്‍ച്ചയുണ്ട്. ഇതിന് ശേഷം ലോക്ക്ഡൗണിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ലോക്ക് ഡൌണ്‍ പുരോഗമിക്കവെ ഏപ്രില്‍ 14ന് ശേഷവും ലോക്ക് ഡൌണ്‍ നീട്ടുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമായി ഒഡീഷ. മുഖ്യമന്ത്രി നവീന്‍ പട്‌നായകാണ് ഒഡീഷയില്‍ ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടുമെന്ന് വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചത്.
42 കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള ഒഡീഷയില്‍ ഒരു മരണവും രണ്ട് പേര്‍ രോഗവിമുക്തരാവുകയും ചെയ്തു. മന്ത്രിസഭ യോഗത്തിന് ശേഷമാണ് ലോക്ക് ഡൌണ്‍ നീട്ടുന്നതിനെക്കുറിച്ചുള്ള തീരുമാനം ഒഡീഷ കൈക്കൊണ്ടത്. ജനങ്ങളുടെ ജീവനെ മാനിച്ച് കേന്ദ്രത്തോട് ഏപ്രില്‍ 30 വരെ ലോക്ക് ഡൌണ്‍ നീട്ടാന്‍ അഭ്യര്‍ഥിക്കുന്നു. അതോടൊപ്പം വിമാന സര്‍വീസുകളും പുനരാരംഭിക്കരുതെന്നും അറിയിക്കുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക അകലം പാലിച്ചുകൊണ്ടുതന്നെ കൃഷി, മൃഗ സംരക്ഷണം തുടങ്ങിയവ പുനരാരംഭിക്കാനുള്ള നടപടികളും ഒഡീഷ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അവശ്യ സാധനങ്ങളുടെ കുറവ് സംസ്ഥാനത്ത് അനുഭവപ്പെടുന്നില്ലെന്നും ഒരു ലക്ഷം റാപ്പിഡ് ടെസ്റ്റിങ് കിറ്റുകള്‍ എത്രയും വേഗം എത്തിക്കാന്‍ ശ്രമിക്കുമെന്നും നവിന്‍
"a
https://www.facebook.com/Malayalivartha


























