ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് പുതിയ ശിക്ഷയുമായി തമിഴ്നാട് പൊലീസ്... നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പെയിന്റ് അടിക്കാനാണ് പൊലീസിന്റെ തീരുമാനം

ലോക്ക്ഡൗണ്‍ ലംഘിച്ച് വാഹനവുമായി പുറത്തിറങ്ങുന്നവര്‍ക്ക് പുതിയ ശിക്ഷയുമായി തമിഴ്നാട് പൊലീസ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്ക് പെയിന്റ് അടിക്കാനാണ് പൊലീസിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ പെയിന്റടിച്ച് വിട്ടയയ്ക്കുന്ന വാഹനങ്ങള്‍ വീണ്ടും പൊലീസിന്റെ മുന്നില്‍പ്പെട്ടാല്‍ പിന്നെ കടുത്ത ശിക്ഷ നല്‍കാനാണ് നീക്കം. ഇതിനായി ലോക്ക്ഡൗണ്‍ കാലത്ത് നിരത്തിലിറങ്ങുന്ന വാഹനത്തിന്റെ മുന്നിലും പിന്നിലും മഞ്ഞ നിറത്തിലുള്ള പെയിന്റ് അടിക്കാനാണ് പൊലീസ് തീരുമാനം. പെയിന്റ് അടിച്ചിട്ടുള്ള വാഹനം അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ വീണ്ടും പൊലീസിന്റെ കൈയില്‍പെട്ടാല്‍ പിന്നെ കനത്ത നടപടികളാണ് ഇത്തരക്കാരെ കാത്തിരിക്കുന്നത്.
അഞ്ച് ദിവസത്തിന് മുമ്ബ് ഇത്തരം വാഹനങ്ങള്‍ കണ്ടാല്‍ ഉടമകള്‍ക്കെതിരെ കേസെടുക്കുകയും പൊലീസ് വാഹനം പിടിച്ചെടുക്കുകയും ചെയ്യും. പിന്നീട് ഈ വാഹനം വിട്ടുകിട്ടാന്‍ വാഹന ഉടമ മാസങ്ങളോളം കാത്തിരിക്കേണ്ടിവരും.
പൊലീസിന്റെ പദ്ധതി പ്രാവര്‍ത്തികമാകണം എങ്കില്‍ പല നിറത്തിലുള്ള പെയിന്റുകള്‍ ഉപയോഗിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ദിവസത്തിനും ഓരോ നിറങ്ങള്‍ എന്ന രീതിയില്‍ നല്‍കിയാല്‍ മാത്രമേ അഞ്ച് ദിവസത്തിന് ശേഷമാണോ ഈ വാഹനം പുറത്തിറങ്ങിയതെന്ന് മനസിലാക്കാന്‍ സാധിക്കു. അതുകൊണ്ട് ഏഴ് ദിവസങ്ങളില്‍ വ്യത്യസ്ത നിറങ്ങള്‍ ഉപയോഗിക്കേണ്ടി വരും.
സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതലുകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് സര്‍ക്കാര്‍. സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൊലീസ് പരിശോധനയും കര്‍ശനമാക്കി. അടിയന്ത്ര ഘട്ടങ്ങളിലല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിക്കാനാണ് നീക്കം.
ലോക്ക് ഡൗണ്‍ നേരിടുന്ന നാടൊന്നു ചുറ്റിക്കാണാമെന്നു കരുതിയിറങ്ങുന്ന വിരുതന്‍മാരാണ് സൂക്ഷിക്കേണ്ടത്. പൊലീസ് പിടിച്ചാല്‍ വണ്ടിയടക്കം പൊക്കിക്കൊണ്ടുപോകും. പിന്നെ 21 ദിവസം കഴിഞ്ഞേ പുറത്തിറങ്ങു. വണ്ടി മാത്രമല്ല ആളും അകത്തായിരിക്കും.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്യുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. ഇന്നലെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ മുപ്പതിലധികം പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇവര്‍ക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കി വിട്ടയച്ചു. എന്നാല്‍, ഇന്ന് നടപടി കുറച്ചു കൂടി കടുപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്ന 21 ദിവസങ്ങള്‍ക്ക് ശേഷമായിരിക്കും പിന്നീട് വാഹനങ്ങള്‍ ഉടമയ്ക്ക് ലഭിക്കുക. പക്ഷേ, ഇതിന് ധാരാളം നൂലാമാലകള്‍ മറികടക്കേണ്ടി വരും. ഇത്തരത്തില്‍ പിടിച്ചെടുക്കുന്ന വാഹനം പൊലീസ് സ്റ്റേഷന്‍ പരിസരത്തായിരിക്കും സൂക്ഷിക്കുക. കൂടാതെ വാഹന ഉടമയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന കാര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പുമായി കൂടിയാലോചന നടത്താനും നീക്കമുണ്ട്. അതിനാല്‍ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കുക. ജില്ലാ അതിര്‍ത്തികളിലും കര്‍ശന പരിശോധനയാണ് പൊലീസ് നടത്തുന്നത്
https://www.facebook.com/Malayalivartha


























