പണം വിതറി കോവിഡ് പരത്താൻ ശ്രമം? റോഡില്‍ നിന്നും കണ്ടെടുത്ത 500 രൂപ നോട്ടുകള്‍ പ്രത്യേക സുരക്ഷയിൽ

രാജ്യത്തെ ആശങ്കയിലാഴ്ത്തി കോവിഡ് രോഗബാധ പടരുകയാണ്. രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. 6,412 പേർക്ക് രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 71 പേർ വിദേശികളാണ്. നിലവിൽ 5,709 പേരാണ് വിവിധ ആശുപത്രികളിലായി ചികിൽസയിലുള്ളത്. 503 പേർക്ക് രോഗം ഭേദമായി.
അതുകൊണ്ടുതന്നെ രോഗ വ്യാപന ഭീതി ജനങ്ങൾക്കിടയിൽ നല്ലരീതിയിൽ തന്നെ പ്രകടമാണ്. അതിനിടെ റോഡില്‍ കണ്ടെത്തിയ 500 രൂപയുടെ നോട്ടുകള്‍ ലഖ്‌നൗ പേപ്പര്‍ മില്‍ കോളനിവാസികളെ ഭീതിയിലാക്കിയിരിക്കുകയാണ്. റോഡില്‍ നിന്നും കണ്ടെടുത്ത 500 രൂപ നോട്ടുകള്‍ പൊലീസ് പ്രത്യേക സുരക്ഷയോടെ സൂക്ഷിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രിയാണ് കോളനിയിലെ വഴിയില്‍ വിതറിയ നിലയില്‍ രണ്ട് 500 രൂപ നോട്ടുകള്‍ കണ്ടെത്തുന്നത്. വിവരം അറിഞ്ഞ നാട്ടുകാര്‍ക്കിടയില്‍, കൊറോണ പരത്താന്‍ വിതറിയതാണെന്ന സംശയം ഉയര്‍ന്നുവന്നു.
ഇതോടെ ഹെല്‍പ്പ്‌ലൈന്‍ നമ്ബര്‍ വഴി വിവരം പൊലീസിനെ അറിയിച്ചു. വിവരം അറിഞ്ഞ് പ്രദേശത്തെ ഡോക്ടറും സ്ഥലത്തെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം നോട്ടുകള്‍ പൊലീസ് പ്രത്യേകം സൂക്ഷിച്ചു. 24 മണിക്കൂര്‍ ഈ നോട്ടുകള്‍ പ്രത്യേകം സൂക്ഷിക്കാനാണ് ഡോക്ടര്‍ പൊലീസിന് നല്‍കിയ നിര്‍ദേശം.
ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്ന തരത്തില്‍ ഒരു വീഡിയോ വാട്‌സ്‌ആപ്പുകളിലൂടെ വ്യാഴാഴ്ച രാത്രി പ്രചരിച്ചിരുന്നതായി പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഡോര്‍ബെല്ലിന്റെ ശബ്ദം കേട്ട് കുട്ടി വാതില്‍തുറക്കുമ്ബോള്‍ 500 രൂപ നോട്ട് അകത്തേക്ക് വീഴുന്നു. കുട്ടി ഉടന്‍ തന്നെ അമ്മയോട് വിവരം പറയുന്നു. സാനിറ്റൈസര്‍ തളിച്ചശേഷം നോട്ടുകള്‍ അയല്‍വാസിയുടെ ഡോറിന് സമീപത്തേക്ക് തള്ളിവിടുന്നതാണ് വീഡിയോയിലുള്ളത്. ഈ വീഡിയോ കൂടി പ്രചരിച്ചതോടെയാണ്, നോട്ടുകളിലൂടെ കൊറോണ പരത്താനുള്ള ശ്രമമാണെന്ന വിശ്വാസം നാട്ടുകാര്‍ക്കിടയില്‍ ശക്തമായതെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30 പുതിയ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 25 പേര്‍ മഹാരാഷ്ട്രയിലും മൂന്നു പേർ ഡൽഹിയിലും ഒരാൾ ഗുജറാത്തിലുമാണ് മരിച്ചത്. കോവിഡിന്റെ രാജ്യത്തെ ഹോട്സ്പോട് എന്ന് അറിയപ്പെടുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 97 പേർക്കാണ് ഇവിടെ ഇതുവരെ ജീവൻ നഷ്ടമായത്. ഗുജറാത്ത്–17, മധ്യ പ്രദേശ്–16, ഡൽഹി–12, പഞ്ചാബ്–8–തമിഴ്നാട്–8, തെലങ്കാന–7, ബംഗാൾ–5, കർണാടക–5, ആന്ധ്രാ പ്രദേശ്–4, ജമ്മു കശ്മീർ–4, ഉത്തർ പ്രദേശ്–4, ഹരിയാന–3, രാജസ്ഥാൻ–3, കേരളം–2, ബിഹാർ–1, ഹിമാചൽ പ്രദേശ്–1, ഒഡിഷ–1, ജാർഖണ്ഡ്– 1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ മരണസംഖ്യ. അസമിൽ ഇന്ന് ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്തു.
ആരോഗ്യ മന്ത്രാലയത്തിന്റെ രാവിലത്തെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്–1,364 പേർ. തൊട്ടുപിന്നിലുള്ള തമിഴ്നാട്ടിൽ 834 ഉം ഡൽഹിയിൽ 720 പൊസിറ്റീവ് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനിൽ 463 പേർക്കും തെലങ്കാനയിൽ 442 പേർക്കും രോഗം സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha


























