Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

മുംബൈയിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; ആരോഗ്യമേഖല കടുത്തപ്രതിസന്ധിയിൽ; സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ലാബ് അസിസ്റ്റൻറുമാർക്കും ശുചീകരണജോലി ചെയ്യുന്നവർക്കും രോഗം സ്ഥിരീകരിച്ചു

13 APRIL 2020 09:55 AM IST
മലയാളി വാര്‍ത്ത

More Stories...

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര... രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....

കോവിഡ്-19 മഹാരാഷ്ട്രയിൽ കൂടുതൽ വ്യാപിക്കുമ്പോൾ ആരോഗ്യമേഖലയൊന്നാകെ കടുത്ത പ്രതിസന്ധിയിലാകുകയാണ് . മഹാരാഷ്ട്രയിൽ കൂടുതൽ ജനസാന്ദ്രതയും ഏറ്റവുമധികം കോവിഡ് ബാധിതരുമുള്ള മുംബൈയിലാണ് പ്രതിസന്ധി വളരെ രൂക്ഷമാകുകയാണ് . സ്വകാര്യ മേഖലയിലെ നഴ്സുമാർക്കും ഡോക്ടർമാർക്കും ലാബ് അസിസ്റ്റൻറുമാർക്കും ശുചീകരണജോലി ചെയ്യുന്നവർക്കും വ്യാപകമായി രോഗം സ്ഥിരീകരിച്ചതാണ് സ്ഥിതി ഇപ്പോൾ കൂടുതൽ വഷളാകാൻ കാരണം.കേരളത്തിൽ നിന്നുള്ള നിരവധി നേഴ്‌സുമാരും മുംബൈയിൽ ജോലി ചെയുന്ന സാഹചര്യത്തിൽ ഇവരെ ഏതു വിധേനയും നാട്ടിലെത്തിച്ച് സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

നിലവിൽ നൂറിലധികം ആരോഗ്യപ്രവർത്തകർക്ക് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. 60 നഴ്സുമാരും പത്തു ഡോക്ടർമാരും ഇതിൽ ഉൾപ്പെടുന്നു. ബാക്കിയുള്ളവർ കാർഡിയാക്, പത്തോളജി ലാബുകളിലെ ടെക്നീഷ്യന്മാരും ശുചീകരണമേഖലയിൽ പണിയെടുക്കുന്നവരുമാണ്. കോവിഡ് ബാധിച്ച നഴ്സുമാരിൽ അന്പതോളം പേർ കേരളത്തിൽനിന്നുള്ളവരാണ്. കഴിഞ്ഞ വെള്ളിയാഴ്ചമാത്രം 19 ആരോഗ്യപ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

ആശുപത്രികളിൽ ആവശ്യത്തിന് സുരക്ഷാ സംവിധാനം ലഭിക്കാതിരുന്നതാണ് ഇത്രയധികം പേർക്ക് കോവിഡ് പകരാനിടയാക്കിയതെന്ന് നഴ്സുമാർ പറയുന്നു. പി.പി.ഇ. കിറ്റുകൾ കോവിഡ് വാർഡുകളിൽ പ്രവർത്തിച്ചിരുന്നവർക്കു മാത്രമാണ് നൽകിയിരുന്നത്. സമ്പർക്ക വിലക്കിൽ പോകേണ്ടിയിരുന്നവർവരെ പിന്നീട് നിർബന്ധിതമായി രോഗീപരിചരണത്തിന് ഇറങ്ങേണ്ട സാഹചര്യവുമുണ്ടായിരുന്നെന്ന് ഇവർ ആരോപിക്കുന്നു.

നഴ്സുമാരിൽ ഭൂരിഭാഗവും ഹോസ്റ്റലുകളിലും അപ്പാർട്ട്മെൻറുകളിലും കൂട്ടമായി മുറികൾ പങ്കുവെച്ച് താമസിക്കുന്നവരാണ്. ഒരു മുറിയിൽത്തന്നെ എട്ടുമുതൽ പന്ത്രണ്ടുപേർവരെ കഴിയുന്നുണ്ട്. ഇവരെ കൃത്യസമയത്ത് സമ്പർക്ക വിലക്കിൽ ആക്കിയില്ലെന്നും പരിശോധനകൾ യഥാസമയം നടത്തിയില്ലെന്നും ആരോപണമുന്നയിക്കുന്നുണ്ട്. ഇന്ത്യയിൽത്തന്നെ ആരോഗ്യപ്രവർത്തകർക്ക് ഏറ്റവുമധികം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതും മുംബൈയിലാണ്. ഇന്ത്യയിൽ ആദ്യം രോഗം കണ്ടെത്തിയ കേരളത്തിൽ ഇതുവരെ ഒരു ഡോക്ടർക്കും മൂന്നു നഴ്സുമാർക്കും മാത്രമാണ് രോഗം പടർന്നത്. ഇതിൽ ഡോക്ടർ സ്പെയിനിൽ പോയി വന്നതാണ്.

ജനസംഖ്യാനുപാതികമായി ആശുപത്രികളില്ല എന്നതും മുംബൈ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്.

മഹാനഗരമായ മുംബൈയിൽ ജനസംഖ്യയ്ക്ക്‌ ആനുപാതികമായി കിടത്തിച്ചികിത്സയ്ക്കാവശ്യമായ വലിയ ആശുപത്രികൾ കുറവാണ്. കൂടുതലും ക്ലിനിക്കുകളെയും നഴ്സിങ് ഹോമുകളെയുമാണ് ആളുകൾ ആശ്രയിച്ചുവരുന്നത്. സ്വകാര്യ മേഖലയിലെ വൻകിട ആശുപത്രികളിൽ മിക്കതും അടിയന്തരസേവനം മാത്രമാണ് ഇപ്പോൾ നൽകുന്നത്. ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ പല ആശുപത്രികളുടെയും പ്രവർത്തനം നിർത്തി. പത്തോളം നഴ്സിങ് ഹോമുകളിലെയും ചെറിയ ആശുപത്രികളിലെയും ആരോഗ്യപ്രവർത്തർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് അവ അടയ്ക്കാൻ മുംബൈ കോർപ്പറേഷൻ നിർദേശം നൽകിയിട്ടുണ്ട്..

കൂടുതൽ ആരോഗ്യപ്രവർത്തകരിലേക്കും ആളുകളിലേക്കും കോവിഡ് പടരാതിരിക്കാൻ ചെറിയ ക്ലിനിക്കുകളും സർക്കാർ നിർദേശത്തെത്തുടർന്ന് അടച്ചു. ഇതോടെ കോവിഡ് അല്ലാത്ത രോഗികൾക്ക് ചികിത്സയ്ക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. ടെലി മെഡിസിൻ സംവിധാനം ലഭ്യമാണെങ്കിലും പരിശോധനകൾക്കും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. സാധാരണക്കാരായ ആളുകൾക്കാണ് കൂടുതൽ ദുരിതം.

മുംബൈയിലെ ഭാട്ടിയ ആശുപത്രിയിൽ 14 ആരോഗ്യപ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വോക്ക്ഹാഡ് ആശുപത്രിയിൽ മാത്രം അന്പതിലധികം ആരോഗ്യപ്രവർത്തകർക്ക് രോഗം പടർന്നിരുന്നു. ദാദറിലെ ശുശ്രൂഷാ ആശുപത്രിയിൽ രണ്ടു നഴ്സുമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ജസ്‌ലോക്, ബ്രീച്ച് കാൻഡി ആശുപത്രികളിലും രോഗബാധയുണ്ടായി. ബ്രീച്ച് കാൻഡി ആശുപത്രിയിലെ 180 ആരോഗ്യ പ്രവർത്തകരെ സന്പർക്കവിലക്കിലാക്കി. ഈ ആശുപത്രികളിലെല്ലാം പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. നിലവിൽ ചികിത്സയിൽ ഉണ്ടായിരുന്നവരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ഈ ആശുപത്രികളിൽ മിക്കതിലും അടിയന്തര സേവനങ്ങൾ മാത്രമാണ് നൽകുന്നത്. ദക്ഷിണ മുംബൈയിൽമാത്രം ഇതുവഴി 800 മുതൽ 900 ബെഡുകൾ വരെയാണ് കിടത്തിച്ചികിത്സയിൽ ഉപയോഗിക്കാൻ കഴിയാതെ വന്നിരിക്കുന്നത്.

കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ സ്ഥിരീകരിക്കുന്നത് ഇവർക്കു ലഭ്യമാക്കുന്ന സുരക്ഷയിലെ വീഴ്ചയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. ആശുപത്രികളിലും ജീവനക്കാർക്കും ഒരുക്കേണ്ട സുരക്ഷ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ സർക്കാർ നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിച്ചാൽ കോവിഡ് പകരുന്നത് ഒഴിവാക്കാനാകുമെന്ന് നഗരസഭാ അധികൃതർ പറയുന്നു.

മുംബൈയിലെ കോവിഡ് പ്രത്യേക ആശുപത്രിയായി മാറ്റിയിട്ടുള്ള കസ്തൂർബ ആശുപത്രിയിൽ ഇതുവരെ ഒരു ആരോഗ്യപ്രവർത്തകർക്കും രോഗബാധയുണ്ടായിട്ടില്ലെന്നത് ഇതിനു തെളിവാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പി.പി.ഇ. കിറ്റുകളുടെ ക്ഷാമമാണ് പ്രശ്നമായതെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെൻറുകൾ പറയുന്നു. കൂടുതൽ കോവിഡ് രോഗികളെ കൈകാര്യം ചെയ്യുന്പോൾ ആരോഗ്യപ്രവർത്തകർക്ക് പടരാനുള്ള സാധ്യത കൂടുന്നുവെന്നും ഇവർ അഭിപ്രായപ്പെടുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (26 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (42 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (43 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (7 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (7 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends