Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന...

13 APRIL 2020 12:04 PM IST
മലയാളി വാര്‍ത്ത

കൊവിഡ് ഭീതിയെത്തുടര്‍ന്നുണ്ടായ പ്രവൃത്തി ദിനങ്ങളുടെ നഷ്ടം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ പുന:ക്രമീകരിക്കാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കും. ലോക്ക്ഡൗണ്‍ കഴിയുന്നതോടെ വേനലവധി വെട്ടിക്കുറച്ച് സ്‌കൂളുകള്‍ തുറക്കാനും പരീക്ഷകള്‍ നടത്താനും സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭ്യമാകുന്ന സൂചന.

മേയ് മാസം പകുതിയോടെയോ മേയ് മൂന്നാം വാരത്തോടെയോ പുതിയ അധ്യയന വര്‍ഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങാനും കേന്ദ്രം വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെടും. ലോക്ക്ഡൗണ്‍ വേളയില്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ചും തടസപ്പെട്ട പരീക്ഷകള്‍ക്കുള്ള മാര്‍ഗരേഖ സംബന്ധിച്ചുമുള്ള നിര്‍ദേശങ്ങള്‍ യുജിസിക്ക് കീഴിലുള്ള പാനല്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് ഉടന്‍ തന്നെ സമര്‍പ്പിച്ചേക്കും. ഓണ്‍ലൈനായി പരീക്ഷകള്‍ നടത്തുന്ന കാര്യവും കേന്ദത്തിന്റെ പരിഗണനയിലുണ്ട്.

ലോക്ക്ഡൗണ്‍ നീളുന്ന സാഹചര്യത്തില്‍ ചില സ്വകാര്യ യൂണിവേഴ്‌സിറ്റികള്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ നടത്താന്‍ സജ്ജരായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള യൂണിവേഴ്‌സിറ്റികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷകളുടെ നടത്തിപ്പിന് ചില തടസങ്ങളുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. സമയം ലാഭിക്കാന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോട് പുതിയ അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാനും കേന്ദ്രം ആവശ്യപ്പെട്ടേക്കും. രാജ്യത്തെ ഓണ്‍ലൈന്‍ പഠനത്തില്‍ കഴിഞ്ഞ രണ്ടാഴ്ച വലിയ വര്‍ധവുണ്ടായെന്ന് മാനവ വിഭവശേഷി മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍വകലാശാല, ഐഐടി, ഐഐഐടി, എന്‍ഐടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 50-65 ശതമാനം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് കണക്ക്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (39 minutes ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (2 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (3 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (3 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (3 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (3 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (4 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (5 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (5 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (5 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (5 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (6 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (6 hours ago)

അന്താരാഷ്ട്ര ക്രിക്കറ്റിനെ വരവേൽക്കാനൊരുങ്ങി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം...  (6 hours ago)

പിരപ്പൻകോട്ട് അപകടത്തിൽപ്പെട്ട കാർ പൊലീസ് സ്റ്റേഷന് മുന്നിൽ കത്തിയമർന്നു... ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം  (6 hours ago)

Malayali Vartha Recommends