മലയാളി ഐ.എ.എസ് ഓഫീസര്‍ കണ്ണന്‍ ഗോപിനാഥനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു; സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് ആരോപിച്ചാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്; ഗുജറാത്തിലെ രാജകോട്ട് ഭക്തിനഗര്‍ പൊലീസ് സ്‌റ്റേഷനിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവച്ചത്. എന്നാല്‍ കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ കണ്ണന്‍ ഗോപിനാഥനോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് തനിക്കെതിരെ പ്രതികാരം ചെയ്യാനാണെന്ന ആരോപണവുമായി കണ്ണന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നില്ല.കശ്മീർ വിഷയത്തിൽ രാജിവച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥനോട് കോവിഡ് പശ്ചാത്തലത്തിൽ അടിയന്തരമായി ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ നിർദേശിച്ചായിരുന്നു..
സന്നദ്ധപ്രവർത്തകനായി സർക്കാരിന് എല്ലാ പിന്തുണയും നല്‍കാമെങ്കിലും ജോലിയിൽ തിരികെ പ്രവേശിക്കാൻ കഴിയില്ലെനന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി .തിരികെ ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്നത് കൂടുതൽ ദ്രോഹിക്കാനും വായടപ്പിക്കാനുമാണെന്ന് കണ്ണൻ ട്വിറ്ററിൽ കുറിച്ചത് . ദാദ്ര നാഗർ ഹവേലി ഊർജ സെക്രട്ടറി സ്ഥാനത്തു നിന്നാണ് കഴിഞ്ഞ ഓഗസ്റ്റിൽ കണ്ണൻ രാജി വച്ചത്. എന്നാൽ രാജി ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല. അപേക്ഷ അംഗീകരിച്ചാൽ മാത്രമേ രാജി പ്രാബല്യത്തിൽ വരൂ എന്നും സർക്കാർ കണ്ണനയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ദുരന്തനിവാരണ നിയമം ചൂണ്ടിക്കാട്ടിയാണ് ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha


























