ഇന്ത്യയില്‍ തൊഴിലില്ലായ്‌മയുടെ നിരക്കില്‍ 20 ശതമാനം വര്‍ധനവുണ്ടാകുമെന്ന് സർവേ റിപ്പോർട്ട്

രാജ്യത്ത് ലോക് ഡൗണിന് ശേഷം രാജ്യത്തെ തൊഴില്‍ മേഖലയില്‍ വന്‍ തകര്‍ച്ച ഉണ്ടാവുമെന്ന് സര്‍വേ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രൈവറ്റ് ലിമിറ്റഡ് ( സി.എം.ഐ ഇ ) നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍വേ പ്രകാരം ഇന്ത്യയില്‍ തൊഴിലില്ലായ്‌മയുടെ നിരക്കില്‍ 20 ശതമാനം വര്‍ധനവുണ്ടാകുമെന്ന് പറയുന്നു.. ഏകദേശം 136 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതാവും എന്നാണ് റിപ്പോട്ട് സൂചിപ്പിക്കുന്നത്.
മാര്‍ച്ച് അവസാനം ആരംഭിച്ച് ഏപ്രില്‍ 5 വരെ നടത്തിയ സര്‍വേയില്‍ ഏകദേശം പതിയാരത്തോളം സ്ഥാപനങ്ങളെ സാമ്പിളുകളായി തെരെഞ്ഞെടുത്തിരുന്നു. ഏപ്രില്‍ രണ്ടാം വാരത്തില്‍ തൊഴിലില്ലായ്മയുടെ നിരക്ക് 23.4 ശതമാവുമെന്ന് റിപ്പോര്‍ർട്ട് സൂചിപ്പിക്കുന്നു.. സമ്ബദ്ഘടനയിലെ എല്ലാ മേഖലയും കടുത്ത പ്രതിസന്ധി നേരിടാന്‍ പോകുന്നത്. വരാന്‍ പോവുന്ന വെല്ലുവിളികളെ നൂതനമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാത്രമേ മറികടക്കാന്‍ സാധിക്കുകയുള്ളു എന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി.ഐ.ഐ ) ഏപ്രില്‍ ആദ്യം വാരം പുറത്ത് വിട്ട റിപ്പോര്‍ട് പ്രകാരം കോവിഡ് ഭീഷണി ജൂലൈ മാസം വരെ തുടര്‍ന്നാല്‍ ടൂറിസം, ഗതാഗത മേഖലയിലെ 60 ശതമാനം തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടപ്പെട്ടേക്കും എന്നാണ് സൂചന.
ആഗോള തൊഴില്‍ സംഘടനാ (ILO) യുടെ കണക്കു പ്രകാരം ഇന്ത്യയില്‍ തൊഴിലാളികളില്‍ 22 ശതമാനമാളുകള്‍ മാത്രമാണ് മാസ ശമ്ബളം ലഭിക്കുന്നവര്‍, ബാക്കി 78 ശതമാനമാളുകള്‍ അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന ദിവസക്കൂലിക്കാരുമാണ്. മാര്‍ച്ച് 24ന് പ്രഖ്യാപിച്ച ലോക് ഡൗണിന് ശേഷം ലക്ഷക്കണക്കിന് അസംഘടിത മേഖലയിലെ തൊഴിലാളികള്‍ തൊഴിലില്ലായ്മ ഭയന്ന് സ്വന്തം നാട്ടിലേക്കു മടങ്ങാന്‍ ഒരുങ്ങിയ സംഭവം ഇതിന് ഉദാഹരണമാണ്.
സമാനമായ പ്രത്യാഘാതങ്ങൾ സേവന, ഉത്പാദന, കാര്‍ഷിക മേഖലകളിലും ഉണ്ടാകാനുള്ള അവസരം നിരവധിയാണ്.. തകര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യങ്ങളുംപരിമിതമായ വിതരണവുംപുതിയ തൊഴിലവസരങ്ങള്‍ സൃഷ്ട്ടിക്കുകയില്ല എന്ന് മാത്രമല്ല, നിലവിലുള്ള തൊഴിലവസരങ്ങളും പരിമിതപ്പെടുത്തും എന്നാണ് നാഷണല്‍ സാംപിള്‍ സര്‍വേ (എന്‍.എസ്.എസ് ) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ ചെറുകിട മാധ്യമ വ്യവസായ സ്ഥാപനങ്ങള്‍ കൂടുതല്‍ ഞെരുക്കം അനുഭവിക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ലോക് ഡൗണ്‍ മെയ് അവസാനം വരെയും നീളുകയാണെങ്കില്‍, സമ്ബദ്ഘടനയെ പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ തലത്തില്‍ വന്‍ തോതിലുള്ള ഉത്തേജക പാക്കേജുകള്‍ ആവശ്യമായി വരും എന്നാണ് സി.ഐ.ഐ പോലുള്ള വ്യവസായ കൂട്ടായ്മകള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ ആഘാതത്തില്‍നിന്നും വ്യവസായ മേഖലയെ രക്ഷപ്പെടുത്താന്‍ വ്യവസായശാലകളെ ലോക് ഡൗണില്‍നിന്നും ഒഴിവാക്കണം എന്നും ഇതിനകം നിരവധി വ്യവസായ സംഘടനകള്‍ കേന്ദ്ര സംസ്ഥാന സര്‍കാറുകളോട് ആവശ്യപ്പെട്ടിരുന്നു. ഏപ്രില്‍ 14ന് ശേഷം ഇളവ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് വ്യവസായ ലോകം. എന്നാൽ എന്താണ് സ്ഥിതി എന്ന് നാളെമാത്രമേ അറിയാൻ സാധിക്കുള്ളു.
https://www.facebook.com/Malayalivartha


























