പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും; ദേശീയ ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ നിര്‍ണ്ണായക പ്രഖ്യാപനം ഉണ്ടാകും

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച തീരുമാനം പ്രധാനമന്ത്രി പ്രഖ്യാപിക്കും.
ചൊവ്വാഴ്ച രാവിലെ 10നാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക്കൂടി നീട്ടാന്‍ കേന്ദ്രം തീരുമാനിച്ചതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ലോക്ക് ഡൗൺ സംബന്ധിച്ച വിശദമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കാനിരിക്കെയാണ് പ്രധാനമന്ത്രി നേരിട്ട് ജനങ്ങളോട് സംവദിക്കാനെത്തുന്നുന്നത്. ദേശീയ ലോക്ക് ഡൗണിന്‍റെ കാര്യത്തിൽ നിര്‍ണ്ണായക പ്രഖ്യാപനമാണ് പ്രധാനമന്ത്രിയിൽ നിന്ന് പ്രതീക്ഷിക്കുന്നത്. 21 ദിവസത്തെ ലോക്ക് ഡൗൺ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.
കൊറോണയുമായി ബന്ധപ്പെട്ട് രണ്ട് തവണ മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതും ലോക് ഡൗണിനെ കുറിച്ച് അറിയിച്ചതും അഭിസംബോധനയിലൂടെയാണ്. ഇതിനിടെ ഒന്‍പതാം തീയതി രാത്രി ഒന്‍പത് മണിക്ക് ദീപം തെളിയിക്കാനുള്ള വീഡിയോ സന്ദേശവും നല്‍കി. ഫലത്തില്‍ നാലാമത്തെ തവണയാണ് മോദിയുടെ വരവ്.
അതേസമയം കേരളം കോവിഡിനെ അതിജീവിക്കുമെന്ന കാര്യത്തിൽ സംശയമില്ല . അതുകൊണ്ട് തന്നെ പ്രധാനമന്ത്രി കേരളത്തിന് ഇളവുകള്‍ നല്‍കുമെന്നാണ് പ്രതീക്ഷ
https://www.facebook.com/Malayalivartha


























