മദ്യം വേണ്ടവര്‍ക്ക് ഇവിടെ എത്താം... ടിക് ടോക് വിഡീയോയിലൂടെ തകർത്ത് മദ്യ കച്ചവടം! കള്ളുഷാപ്പില്‍ എത്തിയ ചിലര്‍ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്‍ന്ന് മദ്യം വിളമ്ബുന്ന വീഡിയോ... പിന്നാലെ ടിക്ക്‌ടോക്ക് താരത്തിന് സംഭവിച്ചത്...

രാജ്യത്ത് കൊറോണ ലോക് ഡൗണിന്റെ മറവില്‍ ടിക് ടോക് വിഡീയോയിലൂടെ മദ്യക്കച്ചവടം നടത്തിയ യുവാവ് ഹൈദരാബാദില്‍ അറസ്റ്റില്‍. കള്ളുഷാപ്പില്‍ എത്തിയ ചിലര്‍ക്കായി യുവാവും സുഹൃത്തും ഒരു സ്ത്രീയും ചേര്‍ന്ന് മദ്യം വിളമ്ബുന്ന വീഡിയോയാണ് ടിക് ടോക്കില്‍ ഇയാള്‍ ഷെയര്‍ ചെയ്തത്. മദ്യം വേണ്ടവര്‍ക്ക് ഇവിടെ എത്താമെന്ന സന്ദേശമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ നല്‍കിയത്. ഹൈദരാബാദ് എക്സൈസ് പൊലീസാണ് 29 കാരനായ യുവാവിനെയും സഹായിയേയും അറസ്റ്റ് ചെയ്തത്.എന്നാല്‍, ദിവസവേതനക്കാരായ തൊഴിലാളികള്‍ക്ക് വേണ്ടിയാണ് താന്‍ വീഡിയോ പോസ്റ്റ് ചെയ്തതെന്നാണ് യുവാവിന്റെ വാദം.
അതേസമയം ലോക്ക് ഡൗൺ തുടരുമ്പോൾ ദുബായിൽ ഓൺലൈൻ മദ്യവ്യാപാരം തകർക്കുന്നു. ഓൺലൈനിൽ അപേക്ഷിച്ചാൽ മദ്യം വീട്ടിലെത്തിക്കും. അംഗീകൃത മദ്യവിതരണ കമ്പനികളായ എം.എം.ഐ, ആഫ്രിക്കൻ ഈസ്റ്റേൺ കമ്പനി എന്നിവ സംയുക്തമായാണ് മദ്യവിതരണം നടത്തുന്നത്. ആവശ്യക്കാർ ഏറെയാണെന്നും യാത്രാ നിയന്ത്രണങ്ങൾ മൂലം സമയത്ത് എത്തിക്കാനുള്ള പ്രയാസം മാത്രമാണുള്ളതെന്നും ആഫ്രിക്കൻ ഈസ്റ്റേൺ റീട്ടെയിൽ മാനേജർ ജെമി ജോസഫ് പറഞ്ഞു. വൈനിനാണ് ആവശ്യക്കാർ കൂടുതൽ. രണ്ടാം സ്ഥാനത്ത് ബിയർ. ദുബായിൽ ലൈസൻസ് ഉള്ളവർക്കാണ് മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള അനുമതി. മുസ്ലിങ്ങൾക്കും 21 വയസിൽ താഴെയുള്ളവർക്കും മദ്യം കിട്ടില്ല.യു.എ.ഇ താമസ വിസക്കാരും സന്ദർശക വിസയിലുള്ളവരും ഓൺലൈനിലൂടെ മദ്യത്തിന് അപേക്ഷിക്കുമ്പോൾ പാസ്‌പോർട്ട് നമ്പർ കാണിക്കണം. മദ്യം ഡെലിവറി വരുന്നതിന് അരമണിക്കൂർ മുമ്പ് ഉപഭോക്താക്കൾക്ക് എസ്.എം.എസ് ലഭിക്കും. മദ്യം വീട്ടിലെത്തിക്കുമ്പോൾ ലൈസൻസോ പാസ്‌പോർട്ടോ കാണിക്കണം. 250 ദിർഹത്തിന്റെ മദ്യമെങ്കിലും ഓർഡർ ചെയ്താലേ ഹോം ഡെലിവറിയായി ലഭിക്കുകയുള്ളൂ. മുനിസിപ്പാലിറ്റി നികുതി, വാറ്റ് എന്നിവ ഉൾപ്പെടെയാണിത്. ഹോം ഡെലിവറി നിരക്ക് 50 ദിർഹവും.
https://www.facebook.com/Malayalivartha























