കോവിഡ് പരത്താന്‍ തുപ്പല്‍ കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞു. 5 സ്ത്രീകള്‍ അറസ്റ്റില്‍.

കോവിഡ് വ്യാപനത്തിന്റെ ഭീതിയിലാണ് രാജ്യമെങ്ങും. ആദ്യഘട്ട ലോക്ക് ഡൗണിനിടെയിലും രോഗികളുടെ എണ്ണം കുത്തനെ ഉയര്‍ന്നതോടെ അടച്ചു പൂട്ടല്‍ 19 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ രാത്രി പകലെന്ന വ്യത്യാസമില്ലാതെ കോവിഡിനെ പിടിച്ചുകെട്ടാന്‍ പണിപ്പെടുകയാണ്. അതിനിടെയാണ് തീര്‍ത്തും നിരുത്തരവാദപരമായ ചിലരുടെ പ്രവൃത്തികള്‍ വീണ്ടും വാര്‍ത്തയാകുന്നത്. തുപ്പല്‍ പ്ലാസ്റ്റിക് കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞു കോവിഡ് ഭീതി പരത്തിയതിന് അഞ്ചു സ്ത്രീകള്‍ അറസ്റ്റു ചെയ്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദേശം നിലനില്‍ക്കേയായിരുന്നു ഇവരുടെ പരാക്രമം. രാജസ്ഥാന്‍ കോട്ടയിലെ വല്ലഭവാടി മേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ ആഴ്ചയുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രതികള്‍ വലയിലായത്. തുടര്‍ന്ന് ഈ പ്രദേശമാകെ അണുവിമുക്തമാക്കി. ഭിക്ഷാടനം നടത്തുന്നവരാണ് ഈ സ്ത്രീകള്‍. ഭിക്ഷ നല്‍കാതിരുന്ന വീടുകളിലാണ് ഇവര്‍ തുപ്പല്‍ നിറച്ച കൂടെറിഞ്ഞതെന്നാണ്് പൊലീസ് പറഞ്ഞത്.
നഗരത്തിനടുത്തുള്ള ചേരിയില്‍ താമസിക്കുന്ന മാല, ദുലാരി, ആശ, ചന്ദ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജയിലില്‍ അടച്ചു. സംസ്ഥാനത്തു പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. അതിനിടെ രാജസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ 41 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 1046 ആയി. ഇതില്‍ പകുതിയോളം ജയ്പുരിലാണ്. ഇന്നലെ 23 പുതിയ കേസുകള്‍ കൂടി ആയതോടെ ജയ്പുരില്‍ രോഗികള്‍ 476 ആയി.
അതേസമയം, കൊറോണ വൈറസ് വ്യാപനത്തിന്റെ തോതനുസരിച്ച് ഇന്ത്യയിലെ മുഴുവന്‍ ജില്ലകളെയും മൂന്ന് വിഭാഗങ്ങളായി കേന്ദ്ര സര്‍ക്കാര്‍ തംതിരിക്കാനൊരുങ്ങി. ഹോട്ട് സ്പോട്ട് ജില്ലകള്‍, നോണ്‍ ഹോട്ട് സ്പോട്ട് ജില്ലകള്‍, ഗ്രീന്‍സോണ്‍ ജില്ലകള്‍ എന്നിങ്ങനെയാവും രാജ്യത്തെ ജില്ലകളെ തരംതിരിക്കുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതിനിടെ, 170 ജില്ലകള്‍ നിലവില്‍ ഹോട്ട് സ്പോട്ടുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. 207 ജില്ലകളെ നോണ്‍ ഹോട്ട് സ്പോട്ടുകളെന്നും കണ്ടെത്തിയിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈറസ് വ്യാപനം തടയാനുള്ള നീക്കത്തിന്റെ ഭാഗമായി രാജ്യത്തെ 700-ലധികം വരുന്ന ജില്ലകള്‍ ദിവസങ്ങള്‍ക്കകം തരംതിരിക്കാനാണ് നീക്കം. നിരവധി കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയോ വൈറസ് ബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുകയോ ചെയ്ത ജില്ലകളാവും ഹോട്ട്സ്പോട്ട് വിഭാഗത്തില്‍ ഉള്‍പ്പെടുക. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇത്തരം ജില്ലകളില്‍ വ്യാപക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രാജ്യത്ത് കൊവിഡ് രോഗമുക്തരാകുന്നവരുടെ തോത് 11.41 ശതമാനമായിട്ടുണ്ട്. തീവ്രബാധിത മേഖലകള്‍ക്കായി ആരോഗ്യമന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കി. ഇതു സംബന്ധിച്ച് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരും ഹെല്‍ത്ത് സെക്രട്ടറിമാരുമായി ഇന്ന് ചര്‍ച്ച നടത്തിയിരുന്നു. ക്യാബിനെറ്റ് സെക്രട്ടറിയാണ് ചര്‍ച്ച നടത്തിയത്.
https://www.facebook.com/Malayalivartha























