ജനവിധി തേടുന്നു... മഹാരാഷ്ട്രയിൽ 29 നഗരസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കം...

മഹാരാഷ്ട്രയിൽ 29 നഗരസഭകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തുടക്കം. മുംബൈ ഉൾപ്പെടെയുള്ള മേഖലകളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തിലും നിർണായകമാണ്.
മുംബൈ, പൂനെ, നാസിക്, നാഗ്പൂർ, നവി മുംബൈ, താനെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന നഗര കേന്ദ്രങ്ങളാണ് മത്സരത്തിൽ പ്രധാനം. 75,000 കോടി വാർഷിക ബജറ്റുള്ള മുംബൈ തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രം. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ഉൾപ്പെടെയുള്ള പ്രമുഖർ ആദ്യമണിക്കൂറിൽ തന്നെ വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.
ചരിത്രത്തിൽ ആദ്യമായി ഉദ്ധവ് പക്ഷ ശിവസേനയും ബി ജെ പിയും നഗരസഭാ തെരഞ്ഞെടുപ്പിൽ പരസ്പരം മത്സരിക്കുന്നെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കാൽനൂറ്റാണ്ടായി മുംബൈയുടെ ഭരണം കൈയാളിയ ഉദ്ധവ് താക്കറെ പക്ഷത്തിന് തെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.
രാജ് താക്കറേയുടെ എംഎൻഎസും ശരദ്പവാർ പക്ഷ എൻസിപിയുമായി ചേർന്നാണ് ഉദ്ധവ് പക്ഷം മത്സരിക്കുന്നത്.
കോൺഗ്രസ് തനിച്ചും തെരഞ്ഞെടുപ്പിനെ നേരിടുന്നു. ശിവസേന ഏക്‌നാഥ് ഷിൻഡെ പക്ഷവും ബിജെപിയും സഖ്യത്തിലും ജനവിധി തേടുന്നു. ശിവസേന, എൻസിപി പാർട്ടികളിലെ പിളർപ്പുകൾക്കുശേഷം ആദ്യമായി നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പാണിത്.
"https://www.facebook.com/Malayalivartha



























