തുപ്പല്‍ പ്ലാസ്റ്റിക് കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞു കോവിഡ് ഭീതി പരത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകള്‍ അറസ്റ്റില്‍

തുപ്പല്‍ പ്ലാസ്റ്റിക് കൂടിലാക്കി വീടുകളിലേക്ക് എറിഞ്ഞു കോവിഡ് ഭീതി പരത്തിയ സംഭവത്തില്‍ അഞ്ച് സ്ത്രീകള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ കോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഭിക്ഷാടനം നടത്തുന്നവരാണ് അറസ്റ്റിലായ സ്ത്രീകള്‍. ഭിക്ഷ നല്‍കാതിരുന്ന വീടുകളിലാണ് ഇവര്‍ തുപ്പല്‍ നിറച്ച കൂടെറിഞ്ഞത്.
നഗരത്തിനടുത്തുള്ള ചേരിയില്‍ താമസിക്കുന്ന മാല, ദുലാരി, ആശ, ചന്ദ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജയിലില്‍ അടച്ചു. സംസ്ഥാനത്തു പൊതുസ്ഥലങ്ങളില്‍ തുപ്പുന്നതു കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
https://www.facebook.com/Malayalivartha























