എച്ച്-1ബി വീസാ കാലാവധി നീട്ടിനല്‍കാന്‍ യുഎസ് തീരുമാനം

എച്ച്-1ബി വീസായുടെ കാലാവധി നീട്ടി നല്‍കാന്‍ യുഎസ് തീരുമാനിച്ചു.
കോവിഡ് മൂലം അമേരിക്കയില്‍ കുടുങ്ങിയ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് 240 ദിവസം വരെ അനുവദിച്ചിരിക്കുന്ന ഈ ഇളവ് ആശ്വാസമാകും.
എച്ച്-1ബി അടക്കം നോണ്‍ ഇമിഗ്രന്റ് വീസകളിലുള്ളവര്‍ കാലാവധി കഴിഞ്ഞാലുടന്‍ രാജ്യം വിടണമെന്നാണു നിയമം.
യുഎസ് കമ്പനികള്‍ വിദേശ സാങ്കേതിക വിദഗ്ധരെ നിയമിക്കുന്നതു എച്ച്-1ബി വീസയിലാണ്. ഇതിലേറെയും ഇന്ത്യ, ചൈന പൗരന്മാരാണ്.
https://www.facebook.com/Malayalivartha























