കേരളത്തിലെ 7 ഹോട്ട്സ്പോട്ടുകള്‍ക്കും ഏപ്രില്‍ 20 കഴിഞ്ഞും നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം; രാജ്യത്തെ നാനൂറിനടത്ത് ജില്ലകള്‍ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തി; ഇതില്‍ കേരളത്തില്‍ നിന്നുള്ള ഒരു ജില്ലയുമില്ല; അടുത്ത മൂന്നാഴ്ച നിര്‍ണായകം

മെയ് മൂന്നുവരെ നീട്ടിയ കേന്ദ്ര സര്‍ക്കാരിന്റെ ലോക്ക് ഡൗണില്‍ ഏപ്രില്‍ 20ന് ശേഷം നിയന്ത്രണങ്ങള്‍ക്ക് ഇളവുണ്ടാകും എന്നുള്ള പ്രഖ്യാപനം ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ പല കൊവിഡ് ബാധയുണ്ടായ ജില്ലകളെ ഹോട്ട് സ്പോര്‍ട്ടുകളായി പ്രഖ്യാപിച്ചും അല്ലാത്തവയെ ഗ്രിന്‍ സ്പോര്‍ട്ടുകളായും വേര്‍തിരിച്ചു. ആകെ ഇന്ത്യയില്‍ 170 ഹോട്ട്സ്പോട്ടുകളാണ് അതില്‍ കേരളത്തില്‍ ഏഴു കോവിഡ് ഹോട്ട്സ്പോട്ട് ജില്ലകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കേന്ദ്രം പ്രഖ്യാപിച്ച ഇളവുകള്‍ ഈ പറയുന്ന ജില്ലകള്‍ക്ക് ലഭിക്കില്ല. രോഗം സ്ഥിരീകരിച്ചിട്ടുള്ള ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത ആറു ജില്ലകളും കേരളത്തിലുണ്ട്. രാജ്യത്ത് ഇതുവരെ സമൂഹവ്യാപനമുണ്ടായിട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 392 ആയി.
കോവിഡ് ബാധിത ജില്ലകളെ മൂന്നായിട്ടാണ് കേന്ദ്രം തരംതിരിച്ചത്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടെണ്ട ഹോട്ട്സ്പോട്ടുകള്‍ അതില്‍ പ്രധാനം. വൈറസ് വ്യാപനം തീവ്രമായ 123 ജില്ലകളും ക്ളസ്റ്ററുകളുള്ള 47 ജില്ലകളും ഉള്‍പ്പെടെയാണ് 170 ഹോട്ട്സ്പോട്ടുകള്‍. കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളാണ് അതീവതീവ്രമേഖലകളായ കേരളത്തിലെ ഹോട്ട്സ്പോട്ടുകള്‍. ക്ലസ്റ്റുള്ള ഹോട്ട്സ്പോട്ടായി വയനാടും പട്ടികയിലുണ്ട്. ഇവിടെ പരിശോധന വ്യാപകമാക്കുന്നതിനൊപ്പം നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
ഹോട്ട്സ്പോട്ടുകളായി ഇടംപിടിച്ച ജില്ലകളില്‍ ഇളവുകള്‍ അനുവദിക്കാനാവില്ല. രോഗം സ്ഥിരീകരിച്ചിട്ടുള്ള ഹോട്ട്സ്പോട്ടുകള്‍ അല്ലാത്ത 207 ജില്ലകളില്‍ തൃശൂര്‍, ഇടുക്കി, കൊല്ലം, പാലക്കാട്, കോട്ടയം, ആലപ്പുഴ എന്നിവയുണ്ട്. ഇവിടെ രോഗം പടരാതിരിക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന. പതിനൊന്ന് പേര്‍ ചികില്‍സയിലുള്ള കോഴിക്കോട് ഒരു പട്ടികയിലുമില്ല. ഇതിന്റെ കാരണം വ്യക്തമല്ല. ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യത്തെ നാനൂറിനടത്ത് ജില്ലകളെ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തി. ഇതില്‍ കേരളത്തില്‍ നിന്നുള്ള ഒരു ജില്ലയുമില്ല. അടുത്ത മൂന്നാഴ്ച നിര്‍ണായകമാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ അറിയിച്ചു.
രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം പതിനൊന്നായിരത്തി തൊള്ളായിരത്തി മുപ്പത്തിമൂന്നായി. മരണസംഖ്യ 392 ആയി ഉയര്‍ന്നു. 1344 പേര്‍ക്ക് രോഗം ഭേദമായി. 2687 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നില്‍. 1561 കേസുകളുമായി ഡല്‍ഹിയാണ് രണ്ടാംസ്ഥാനത്ത്. ഡല്‍ഹിയില്‍ കോവിഡ് തീവ്രബാധയുള്ള പ്രദേശങ്ങളുടെ എണ്ണം 55 ആയി. കോവിഡ് ബാധിച്ച് മേഘാലയയില് ഡോക്ടര്‍ മരിച്ചു. മേഘാലയയിലെ അദ്യത്തെ മരണമാണ് ഡോ.ജോണ്‍ എല്‍. സൈലോയുടേത്.
ഇന്ത്യയില്‍ ദിവസവും കോവിഡ് രോഗികളുടെ എണ്ണവും മരണവും കൂടി വരുന്നതായി കണക്കുകള്‍. രാജ്യത്തു കേരളമാണ് കോവിഡ് പരിശോധനയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്. പത്ത് ലക്ഷം പേരുടെ കണക്കെടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ പരിശോധന നടത്തിയത് കേരളമാണ്. എന്നാല്‍ ലോകത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പരിശോധനയില്‍ ഇന്ത്യയുടെ സ്ഥാനം വളരെ പുറകിലാണ്. പത്ത് ലക്ഷത്തില്‍ 161 പേര്‍ എന്നതാണ് ഇന്ത്യയുടെ പരിശോധനാ ശരാശരി.
ബുധനാഴ്ച രാത്രി 11.30 വരെയുള്ള കണക്കനുസരിച്ച് 11,933 കേസുകളാണ് ഇന്ത്യയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്തത്. 392 പേര്‍ മരിച്ചു. 2,916 കേസുകള്‍ റിപ്പോര്‍ട്ട് ചെയത മഹാരാഷ്ട്രയാണ് മുന്നില്‍. ബുധനാഴ്ച മാത്രം 232 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 187 പേര്‍ ആകെ മരിച്ചു. മുംബൈയില്‍ മാത്രം ബുധനാഴ്ച രണ്ട് പേര്‍ മരിച്ചു. 183 പോസിറ്റീവ് കേസുകളാണ് മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ ഇതിനോടകം 277 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 11 പേര്‍ മരിച്ചു.
"
https://www.facebook.com/Malayalivartha























