രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക് ഉയരുന്നു... കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1173 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരത്തിലേക്ക് ഉയരുന്നു. ഇതുവരെ രാജ്യത്ത് 11,933 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 1173 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 392 പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലാണ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ളത്. 2687 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചിരിക്കുന്നത്.
രോഗബാധിതരുടെ എണ്ണം പോലെ തന്നെ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സംസ്ഥാനവും മഹാരാഷ്ട്രയാണ്.178 പേരാണ് വൈറസ് ബാധിച്ച് മരിച്ചിരിക്കുന്നത്.ഗുജറാത്തില്‍ അതിവേഗം രോഗം വ്യാപിക്കുകയാണ്. ഇന്ന് 71 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഹമ്മദാബാദില്‍ മാത്രം 42 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുതയും രണ്ട് പേര്‍ മരിക്കുകയും ചെയ്തു.
ആന്ധ്രയില്‍ 23 പുതിയ കേസുകളും മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു. മേഘാലയയില്‍ 69കാരനായ ഡോക്ടര്‍ മരിച്ചു. മേഘാലയയിലെ ആദ്യ മരണമാണിത്. ഉത്തര്‍പ്രദേശിലെ 44 ജില്ലകളില്‍ കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിലെ ജയ്പുരില്‍ 23 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിലും ആയിരത്തിലധികം രോഗികളുണ്ട്. ഡല്‍ഹി 1561, തമിഴ്നാട് 1204, രാജസ്ഥാന്‍ 1005 എന്നിങ്ങനെയാണ് രോഗികളുടെ കണക്ക്.
"
https://www.facebook.com/Malayalivartha























