രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 414 ആയി... ചൈനയില്‍ നിന്ന് 3 ലക്ഷം റാപ്പിഡ് കിറ്റുകള്‍ ഇന്ന് എത്തിയേക്കും

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 414 ആയി. ഇന്ത്യയില്‍ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത് 12,380 പേര്‍ക്കാണ്. ഓരോ ദിവസവും ആയിരത്തിന് മുകളില്‍ ആളുകള്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗം ബാധിക്കുന്നത്. ഇതേ തുടര്‍ന്ന് രാജ്യത്ത് കൂടുതല്‍ പരിശോധനകള്‍ വേണമെന്നാണ് ഐസിഎംആറിന്റെ ആവശ്യം. ഇന്നലെ രാജ്യത്ത് 27,000 സാമ്ബിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.
റാപ്പിഡ് കിറ്റുകളുടെ അഭാവം കാരണം ഫലം വൈകുന്നുണ്ട്. ചൈനയില്‍ നിന്ന് 3 ലക്ഷം റാപ്പിഡ് കിറ്റുകള്‍ ഇന്ന് എത്തിയേക്കും. അതേ സമയം രണ്ടാംഘട്ട ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്നലെ കേന്ദ്ര മന്ത്രിസഭ യോഗം ചേര്‍ന്നിരുന്നു. സാമ്പത്തിക മേഖലയിലെ തകര്‍ച്ച മറികടക്കാനുള്ള പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha























