ശത്രുതയൊക്കെ അതിര്‍ത്തിയില്‍ സാധാരണ ജനങ്ങളോടല്ല; പാകിസ്താന്‍ പൗരന്മാരെ മനസ്സറിഞ്ഞ് സഹായിച്ച് ഇന്ത്യ; 180 പാകിസ്താന്‍ പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ആരംഭിച്ചു

അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചാല്‍ തിരിച്ചടിച്ചിരിക്കും പക്ഷേ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യത്തിലും ഇന്ത്യ മുതിരില്ല. അതിര്‍ത്തിയിലാണെങ്കില്‍ പോലും സാധാരണ ജനങ്ങളെയാണ് പാകിസ്താന്‍ ആക്രമിക്കുന്നത് എന്നാല്‍ ഇന്ത്യ അങ്ങനെയല്ല സൈനീക ക്യാമ്പുകളും ഭീകര ക്യാമ്പുകളും ലക്ഷ്യംവച്ച് മാത്രമേ പ്രവര്‍ത്തിക്കുകയുള്ളൂ. ഇപ്പോള്‍ ഇതാ മറ്റൊരു കരുതലിന്റെ വാര്‍ത്തകൂടി പുറത്തുവരുന്നു. ലോക്ക് ഡൗണില്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന 180 പാകിസ്താന്‍ പൗരന്മാരെ തിരിച്ചയയ്ക്കാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ 41 പേരെ വ്യാഴാഴ്ച വാഗാ-അട്ടാരി അതിര്‍ത്തി കടത്തി പാക്‌സിതാനിലേക്ക് തിരിച്ചയക്കുമെന്നാണ് അധികൃതര്‍വ്യക്തമാക്കുന്നത്.
രാജ്യത്ത് കുടുങ്ങിയ 180 പാക് പൗരന്മാര്‍ക്ക് തിരിച്ചുപോവണമെന്നും അതിനുള്ള സംവിധാനം ഒരുക്കണമെന്നും ആവശ്യപ്പെട്ട് പാക് ഹൈക്കമ്മീഷന്‍ വിദേശകാര്യമന്ത്രാലയം അധികൃതരെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് നടപടി. ഇന്ത്യയില്‍ കുടുങ്ങിയ വിദേശികളെ തിരിച്ചയക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും ഇതില്‍ പാക് പൗരന്മാരും ഉള്‍പ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് പ്രതികരിച്ചു.
ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലാണ് വ്യാഴാഴ്ച തിരിച്ചുപോവുന്ന 41 പാക് സ്വദേശികള്‍ ഉള്ളത്. ഇവരെ തിരിച്ചയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം അഡീ. സെക്രട്ടറി ദാമ്മു രവി വിവിധ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇവരെ ഏപ്രില്‍ 16ന് രാവിലെ 10 മണിക്ക് വാഗാ അതിര്‍ത്തിയിലൂടെ തിരിച്ചയക്കാന്‍ തീരുമാനിച്ചതായും യാത്ര സുഗമമാക്കുന്നതിനുള്ള നടപടികല്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. മടങ്ങിപ്പോവുന്ന എല്ലാവരേയും ഇന്ത്യന്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള പരിശോധനയ്ക്ക് വിധേയമാക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. ലോക്ക് ഡൗണിനെ തുടര്‍ന്ന് വാഗാ അതിര്‍ത്തിയും അടച്ചിട്ടിരുന്നു.
https://www.facebook.com/Malayalivartha























