യോഗി ആദിത്യനാഥിനെ വെടിവച്ചു കൊല്ലണമെന്ന് ഫേസ്ബുക് പോസ്റ്റ് ; പൊലീസുകാരൻ അറസ്റ്റിൽ; പോസ്റ്റ് വൈറലായതോടെ ഉത്തർപ്രദേശുകാരായ രണ്ട് പേർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെടിവെച്ചുകൊല്ലണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത എ.എസ്.ഐ വെട്ടിലായി. ബീഹാറിലെ പൊലീസ് ഉദ്യോഗസ്ഥനായ തൻവീർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 24നാണ് ഇയാൾ ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇത് വൈറലായതോടെ ഉത്തർപ്രദേശുകാരായ രണ്ട് പേർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
സംസ്ഥാനത്ത് ഹോട്ട്‌സ്‌പോര്‍ട്ടുകള്‍ക്ക് മുസ്ലീം പള്ളികളുടേ പേര് നല്‍കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി വലിയ വിവിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ലക്‌നൗവിലെ 18 ഹോട്ട്‌സ്‌പോര്‍ട്ടുകളില്‍ എട്ടെണ്ണത്തിനാണ് മുസ്ലീം പള്ളികളുടെ പേര് നല്‍കിയത്. രോഗത്തെ മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കരുതെന്ന സര്‍ക്കാര്‍ സമീപനത്തെ തള്ളുന്നതാണ് യോഗിയുടെ നിര്‍ദേശങ്ങള്‍ എന്ന പരാതി ഉയരുന്നുണ്ട്.ദില്‍ദാര്‍ നഗര്‍ കംസരോബാര്‍ എന്നിവിടങ്ങളില്‍ ബാങ്ക് വിളിക്കാന്‍ പോലും കഴിയുന്നില്ല. യോഗി ആദ്യത്യനാഥിനെ വെടിവെച്ചുകൊല്ലണം എന്നായിരുന്നു തന്‍വീര്‍ ഖാന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ തന്‍വീര്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു. എന്നില്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിച്ചു. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ സംസ്ഥാന പൊലീസിനെ ടാഗ് ചെയ്ത് കൊണ്ട് സംഭവം ട്വീറ്റ് ചെയ്തിരുന്നു.
ഏപ്രില്‍ 24 ന് യോഗി ആദിത്യനാഥിനെ കൊല്ലണമെന്ന് ആഹ്വാനം ചെയ്ത് കൊണ്ടുള്ള ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെയാണ് അറസ്റ്റ്.
തിങ്കളാഴ്ച്ചയായിരുന്നു തന്‍വീര്‍ ഖാന്‍ അറസ്റ്റിലാവുന്നത്. ബീഹാറിലെ നളന്ദയില്‍ പൊലീസ് കോണ്‍സ്റ്റബിളായ ഇദ്ദേഹത്തിന്റെ അറസ്റ്റ് വിവരം ഗാസിയാപൂര്‍ എസ് പി ഡോ: ഓം പ്രകാശ് സിംഗ് സ്ഥിരീകരിച്ചു. ധനജ്ഞയ്, വിശാല്‍ എന്നിവരുടെ പരാതിയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. സംഭവത്തില്‍ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
എന്നാല്‍ കൊറോണ വൈറസ് രോഗം വ്യാപിച്ചതോടെ ദേശീയതലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് സമാനമായി ഉത്തര്‍പ്രദേശിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. അതേസമയം സംഭവം വിവാദമായതോടെ പള്ളികളില്‍ ആളുകള്‍ കൂടരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും ബാങ്ക് വിളിക്കുന്നതില്‍ യാതൊരു നിയന്ത്രണങ്ങളും നിലനില്‍ക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























