കേന്ദ്രത്തെ വെട്ടിലാക്കി പ്രശാന്ത് കിഷോര്‍; 'കൊറോണ പരിശോധന ഫലങ്ങള്‍ പരസ്യപ്പെടുത്തണം

രാജ്യത്താകമാനം കൊറോണ വൈറസ് രോഗം വ്യപിക്കുകയാണ്.ഈ സാഹചര്യത്തിൽ പരിശോധനാഫലങ്ങൾ പരസ്യപ്പെടുത്തണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോർ . കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം 46433 പേര്‍ക്കാണ് രാജ്യത്ത് ഇതുവരേയും കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 1568 പേര്‍ മരണപ്പെടുകയും ചെയ്തു. ഇക്കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ 3900 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കൊറോണ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. ഇതിനെതിരെ രൂക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ജെഡിയു മുന്‍ നേതാവും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോര്‍. ഇതുവരേയും നടത്തിയെന്ന് പറയുന്ന മുഴുവന്‍ പരിശോധനകളുടെ ഫലവും പുറത്ത് വിടണമെന്ന് പ്രശാന്ത് കിഷോര്‍ ആവശ്യപ്പെട്ട
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ ഒരു ടിവി അഭിമുഖത്തില്‍ നല്‍കിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രശാന്ത് കിഷോറിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ രംഗത്തെത്തിയത്. ' കേന്ദ്ര ആരോഗ്യമന്ത്രി പറയുന്നത് പതിവായി കമ്മ്യൂണിറ്റി അടിസ്ഥാനത്തില്‍ കൊറോണ പരിശോധനകള്‍ നടത്തുന്നുണ്ടെന്നാണ്. ഓരോ ജില്ലകളിലും 250 പേര്‍ക്ക് വീതം പരിശോധനകള്‍ നടത്തുന്നുണ്ട് എന്നാണ് വാദം. ഇത് വളരെ സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ പരിശോധന ഫലങ്ങള്‍ എവിടെ?' പ്രശാന്ത് കിഷോര്‍ ചോദിച്ചു.
പ്രദേശങ്ങളെ സോണുകളാക്കി ഇളവുകള്‍ പ്രഖ്യാപിക്കാം എന്നതിനെകുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ ഇതിന് ശാസ്ത്രീയ അടിത്തറയില്ലയെന്ന കാര്യം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരത്തില്‍ നിറം എന്നത് പരിശോധന നടത്തുന്നതിന്റെ തോത് അനുസരിച്ചാണ്. നമ്മള്‍ അറിയേണ്ട ഒരു കാര്യം പരിശോധനയുടെ തോത് അനുസരിച്ച് ഗ്രീന്‍ സോണിലും ഓറഞ്ച് സോണിലും മാറ്റം വരും എന്നതാണ്.' പ്രശാന്ത് കിഷോര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























