ബംഗാളിലെ ഇരട്ടചങ്കയെ പൂട്ടി ബി.ജെ.പി. ഗവര്‍ണറും ഇറങ്ങി, ഇനി രക്ഷയില്ല. ബംഗാളില്‍ സര്‍ക്കാരിനെതിരെ ആര്‍ക്കും ശബ്ദം ഉയര്‍ത്താനാവില്ല; പോലീസുമായി ചേര്‍ന്ന് മമത ബാനര്‍ജി നടത്തുന്നത് ദുര്‍ഭരണമെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍

സംസ്ഥാന ഭരണകൂടത്തിനെതിരെ ആരെങ്കിലും സമൂഹമാധ്യമങ്ങളില്‍ എഴുതിയാല്‍ ഉടന്‍ തന്നെ പോലീസ് അവരുടെ വാതില്‍ക്കല്‍ വന്ന് മുട്ടുമെന്ന് ഗവര്‍ണര്‍. പോലീസുമായി ചേര്‍ന്ന് പശ്ചിമബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ദുര്‍ഭരണമാണ് നടത്തുന്നതെന്ന് രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍.
ഭരണഘടനാ മൂല്യങ്ങള്‍ ഇവിടെ കാറ്റില്‍പ്പറത്തുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. മുഖ്യമന്ത്രിക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെ ബംഗാളില്‍ പോലീസ് രാജാണ് അരങ്ങേറുന്നത്. ഇതിനെതിരെ ആരെങ്കിലും ശബ്ദം ഉയര്‍ത്താന്‍ ഇവര്‍ അനുവദിക്കില്ല.
സംസ്ഥാന ഭരണകൂടത്തിനെതിരെ ആരെങ്കിലും സമൂഹമാധ്യമങ്ങളില്‍ എഴുതിയാല്‍ ഉടന്‍ തന്നെ പോലീസ് അവരുടെ വാതില്‍ക്കല്‍ വന്ന് മുട്ടുമെന്ന് ഗവര്‍ണര്‍ അറിയിച്ചു. സിന്‍ഡിക്കേറ്റുകളെയും ഭരണഘടന- ഇതര അധികാര കേന്ദ്രങ്ങളെയും കയ്യാളുന്നവര്‍ തന്നെയാണ് അധികാരവും കൈയടക്കിയിരിക്കുന്നതെന്ന് പരസ്യമായ ഒരു രഹസ്യമാണെന്നും ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു.
നേരത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മമത സര്‍ക്കാര്‍ കാര്യക്ഷമമല്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തിയിരുന്നു. ലോക്ഡൗണ്‍ കര്‍ശ്ശനമാക്കാന്‍ കേന്ദ്രസേന ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
അതേസമയം കോവിഡ് വ്യാപനം സംബന്ധിച്ചും മമത സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്കുകള്‍ പോലും പുറത്തുവിട്ടിരുന്നില്ല. പിന്നീട് പ്രത്യേക കേന്ദ്രസംഘമെത്തി സംസ്ഥാനത്ത് പരിശോധന നടത്തിയതോടെയാണ് സര്‍ക്കാരിന്റെ രഹസ്യക്കളികള്‍ പുറത്തായത്
https://www.facebook.com/Malayalivartha
























