ജനറിക് മരുന്നുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ..കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുക മാത്രമല്ല ആത്മവിശ്വാസം കൂടി നല്‍കുകയാണ് പ്രധാനമന്ത്രി

പ്രധാനമന്ത്രിയുടെ ആ വാക്കുകള്‍ സത്യമാകട്ടെ. ആ ദിവ്യഔഷധം ഉടനെന്ന് മോദി പറയുമ്പോള്‍ നമുക്ക് പ്രാര്‍ഥനയോടെ പ്രതീക്ഷയോടെ കാത്തിരിക്കാം. എന്തു കൊണ്ട് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയാകുന്നു. ജനറിക് മരുന്നുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
അമേരിക്കയുടെ ജനറിക് മരുന്ന് ആവശ്യങ്ങളില്‍ 50 ശതമാനം വരെ ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. ഇപ്പോള്‍ കോവിഡ്-19 ദുരന്തം വിതച്ച് വ്യാപിക്കുമ്പോള്‍ അതിനെ ചികിത്സിക്കാന്‍ ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഏറ്റവുമധികം നിര്‍മിച്ച് വിപണനം ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇക്കാര്യങ്ങളെല്ലാം കൊണ്ട് തന്നെയാണ് കൊവിഡ് പ്രതിരോധത്തിന് ഇന്ത്യ ലോകത്തിന്റെ ഫാര്‍മസിയായെന്നും വൈറസിനെതിരായ വാക്‌സിന്‍ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി ആവര്‍ത്തിക്കുന്നത്.
കൊറോണ വൈറസിനെ അമര്‍ച്ച ചെയ്യാനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. വൈറസിനെതിരായ വാക്‌സിന്‍ ഉടനെ വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി. കൊവിഡ് പ്രതിരോധത്തില്‍ ഇന്ത്യ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുക മാത്രമല്ല ആത്മവിശ്വാസം കൂടി നല്‍കുകയാണ് പ്രധാനമന്ത്രി.
2001 ലെ ഒരു അനുഭവം പരിശോധിച്ചാല്‍ അറിയാം ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ കാരണം. ആഫ്രിക്ക ഒരു വലിയ ആരോഗ്യ പ്രതിസന്ധി നേരിടുകയായിരുന്നു. സബ്-സഹാറന്‍ ആഫ്രിക്കയില്‍ മാത്രം 22.5 ദശലക്ഷം എച്ച്ഐവി ബാധിതരുണ്ട്. പാശ്ചാത്യ മരുന്ന് കമ്പനികള്‍ വിതരണം ചെയ്യുന്ന പേറ്റന്റ് മരുന്നുകളുടെ വില ഒരു രോഗിക്ക് പ്രതിവര്‍ഷം 10,000 ഡോളറോളം വരും.
ഈയൊരു ഘടകം ഒന്നു കൊണ്ടു തന്നെ ഒരു ശരാശരി രോഗിക്ക് ഈ വാക്സിൻ വാങ്ങിക്കുവാനും സാധിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യന്‍ മരുന്ന് കമ്പനിയായ സിപ്ല രംഗപ്രവേശം ചെയ്തത്. പാശ്ചാത്യ മരുന്ന് കമ്പനികള്‍ വില്‍പന നടത്തിയ അതേ വാക്സിന്റെ ജനറിക് പതിപ്പ് വില കുറച്ച് നല്‍കി. പാശ്ചാത്യ കമ്പനികള്‍ ഈടാക്കിയ വിലയുടെ ഇരുപത്തിയഞ്ചിലൊരു വിലയ്ക്ക് ഇന്ത്യന്‍ ഫാര്‍മ മരുന്ന് ലഭ്യമാക്കി.
പാശ്ചാത്യ കമ്പനികള്‍ പ്രതിവര്‍ഷം 10,000 ഡോളര്‍ ഈടാക്കിയ മരുന്ന്, ഇന്ത്യന്‍ ഫാര്‍മ 400 ഡോളറിന് ലഭ്യമാക്കി. സിപ്ലയുടെ വരവ്, മറ്റ് നിരവധി ഇന്ത്യന്‍ ജനറിക് മരുന്ന് കമ്പനികളെയും ആഫ്രിക്കയിലേക്ക് പ്രവേശിക്കാന്‍ പ്രേരിപ്പിക്കുകയും അത് ആഫ്രിക്കയിലെ ലക്ഷക്കണക്കിനു ജീവനുകളെ രക്ഷിക്കുകയും ചെയ്തു
. ദശലക്ഷക്കണക്കിന് എയ്ഡ്സ് ബാധിതരെ ചികിത്സിക്കുന്നതിനായി ആഫ്രിക്ക പ്രതിവര്‍ഷം രണ്ട് ബില്യണ്‍ ഡോളര്‍ ചെലവഴിക്കുന്നുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യ ഇല്ലായിരുന്നെങ്കില്‍ രണ്ട് ബില്യന്‍ ഡോളറിന് എയ്ഡ്സ് ബാധിതരെ ചികിത്സിക്കാന്‍ സാധിക്കില്ലായിരുന്നു.
മാത്രമല്ല, പാശ്ചാത്യ വന്‍കിട ഫാര്‍മ കമ്പനികള്‍ ഈടാക്കുന്ന തുകയുടെ ചെറിയ ഒരു ഭാഗം മാത്രം ഈടാക്കി ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ ആന്റി-മലേറിയ, ടി ബി മരുന്നുകളും ആഫ്രിക്കയില്‍ വില്‍പ്പന നടത്തുന്നുണ്ട്.
ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആന്റി-മലേറിയ, ടി ബി മരുന്നുകള്‍ വിതരണം ചെയ്യുന്നതും ഇന്ത്യന്‍ കമ്പനികളാണ്. സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍, റാന്‍ബാക്സി, ഡോ. റെഡ്ഢീസ് ലബോറട്ടറീസ്, സിപ്ല, ഇവയ്ക്കു പുറമേ ഡസന്‍ കണക്കിനു ചെറിയ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍ എന്നിവ ഇല്ലെങ്കില്‍ പല ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും അവര്‍ നേരിടുന്ന പൊതുജനാരോഗ്യ വെല്ലുവിളികളെ നേരിടാന്‍ കഴിയുമായിരുന്നില്ലെന്നു പരക്കേ അംഗീകരിക്കപ്പെട്ടിരിക്കുന്നു.
2015 ല്‍ ഇന്ത്യ ഏകദേശം നാല് ബില്യന്‍ ഡോളര്‍ വില മതിക്കുന്ന ഔഷധ ഉത്പന്നങ്ങള്‍ ആഫ്രിക്കയിലേക്കു കയറ്റുമതി ചെയ്തു. അമേരിക്കക്കാര്‍, ചികിത്സ തേടുമ്പോള്‍ ഡോക്ടര്‍മാര്‍ അവര്‍ക്കു നിര്‍ദേശിക്കുന്ന മരുന്നുകളെ കുറിച്ച് അറിയുമ്പോള്‍ പലപ്പോഴും ആശ്ചര്യപ്പെടാറുണ്ട്.
കാരണം ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്നുകളില്‍ 90 ശതമാനത്തിലധികവും ജനറിക് മെഡിസിനുകളാണ്. ഇതു മാത്രമല്ല, അതിശയിപ്പിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. ജനറിക് മരുന്നുകളുടെ മൂന്നിലൊരു ഭാഗം ഇന്ത്യയിലാണു നിര്‍മിക്കുന്നത്. സാധാരണക്കാരനു ചെലവ് വഹിക്കാനാകുന്ന ജനറിക് മരുന്നുകള്‍ ഏറ്റവുമധികം ഉത്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇതാകട്ടെ, ഇന്ത്യയെ ' ലോകത്തിന്റെ ഫാര്‍മസി ' യെന്ന ഖ്യാതിയിലേക്കു നയിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























