കോവിഡ് പ്രതിസന്ധിയില്‍ വിദേശത്തു കുടുങ്ങിയ പ്രവാസികളുടെ മടക്കത്തിന് നാളെ തുടക്കം... 12 രാജ്യങ്ങളിലേക്ക് 64 വിമാന സര്‍വിസുകള്‍ക്ക് പുറമെ നാവിക സേനയുടെ മൂന്നു കപ്പലുകളും...

കോവിഡ് പ്രതിസന്ധിയില്‍ വിദേശത്തു കുടുങ്ങിയ പ്രവാസികളുടെ മടക്കത്തിന് വ്യാഴാഴ്ച തുടക്കം. ഇതിന് 12 രാജ്യങ്ങളിലേക്ക് 64 വിമാന സര്‍വിസുകള്‍. പുറമെ, നാവിക സേനയുടെ മൂന്നു കപ്പലുകളും. 1.70 ലക്ഷം പേരെ തിരിച്ചെത്തിച്ച ഗള്‍ഫ് യുദ്ധകാലത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രവാസി മടക്കത്തിനാണ് വരുന്ന ഏതാനും ആഴ്ചകള്‍ സാക്ഷ്യം വഹിക്കുന്നത്. തിരിച്ചുവരുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ കേരളത്തില്‍നിന്നാണ്.
സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിലേക്കും സര്‍വീസുണ്ട്, എന്നാല്‍, കണ്ണൂരിനെ ഒഴിവാക്കിയത് പ്രവാസികള്‍ക്ക് തിരിച്ചടിയായി. വിമാനങ്ങളുടെ വലിപ്പം അനുസരിച്ച് 200- 300 വരെ യാത്രക്കാരെയാണ് ഓരോ യാത്രയിലും ഉള്‍ക്കൊള്ളിക്കുന്നത്. രോഗലക്ഷണമില്ലാത്തവര്‍ക്ക് മാത്രമാണ് യാത്രാനുമതി. വിമാന ചാര്‍ജ് യാത്രക്കാര്‍ നല്‍കണം. നിരക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, സിങ്കപ്പൂര്‍, യു.കെ, ബംഗ്ലാദേശ്, യു.എസ്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലേക്ക് വിമാനങ്ങള്‍ അയക്കും. ഐ.എന്‍.എസ് ജലാശ്വ, ശാര്‍ദൂല്‍, മഗര്‍ എന്നീ മൂന്നു കപ്പലുകളാണ് ഗള്‍ഫിലേക്കും മാലിദ്വീപിലേക്കും അയച്ചിരിക്കുന്നത്. ജലാശ്വയില്‍ 500ഉം മറ്റുള്ളവയില്‍ 300 വീതവും യാത്രക്കാരെ സാമൂഹിക അകലം പാലിച്ച് ഉള്‍ക്കൊള്ളിക്കാനാവും. അതാതു രാജ്യങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളാണ് മുന്‍ഗണന പട്ടിക തയ്യാറാക്കുന്നത്.
രജിസ്റ്റര്‍ ചെയ്ത മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെട്ട 1.69 ലക്ഷം പ്രവാസികളെ അടിയന്തരമായി തിരികെ എത്തിക്കണമെന്ന് കേരളം. ഇക്കാര്യം പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലേക്ക് ആകെ തിരികെ കൊണ്ടുവരുന്നത് 80,000 പേരെയാണെന്നാണ് മനസ്സിലാക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ മുന്‍ഗണന പട്ടികയില്‍ 1,69,136 പേരുണ്ട്. മുന്‍ഗണന പട്ടികയിലുള്ളവരെ ആദ്യഘട്ടത്തില്‍ തന്നെ തിരികെ എത്തിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha

























