മദ്യലഹരിയില്‍ കാര്‍ ഓടിച്ച് കുത്തബ് മിനാറിന്റെ മതിലില്‍ ഇടിച്ച് അപകടം നടത്തിയാള്‍ പോലീസ് കസ്റ്റഡിയില്‍... ഇടിയുടെ ആഘാതത്തില്‍ കാര്‍ കത്തിനശിച്ചു

മദ്യലഹരിയില്‍ കാര്‍ ഓടിച്ച് കുത്തബ് മിനാറിന്റെ മതിലില്‍ ഇടിച്ച് അപകടം നടത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. അരുണ്‍ ചൗഹാന്‍ എന്നയാള്‍ക്കെതിരെയാണ് മദ്യപിച്ച് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡല്‍ഹി മെഹറൗലി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് അരുണ്‍ ചൗഹാന്റെ കാര്‍ കുത്തബ് മിനാര്‍ കോംപൗണ്ട് മതിലില്‍ ഇടിച്ചത്.ഇടിയുടെ ആഘാതത്തില്‍ കാര്‍ കത്തിനശിച്ചു, മതില്‍ തകര്‍ന്നു.
അപകടത്തിന്റെ ശബ്ദം കേട്ടെത്തിയ സുരക്ഷാജീവനക്കാരാണ് കാര്‍ കത്തിയമരും മുന്‍പെ ഡ്രൈവറെ രക്ഷിച്ചത്. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും വാഹനം അമിതവേഗതയിലാണ് എത്തിയതെന്നും കണ്ടെത്തി. പൊതുമുതല്‍ നശിപ്പിച്ച അരുണ്‍ ചൗഹാനില്‍ നിന്നും നഷ്ടപരിഹാരത്തുകയും പിഴയും ഈടാക്കണമെന്ന് കുത്തബ് മിനാര്‍ അധികൃതര്‍ മഹൗറലി പോലീസിനോട് പരാതിയില്‍ ആവശ്യപ്പെട്ടു.
"
https://www.facebook.com/Malayalivartha

























